നിങ്ങൾ അഭിസംബോധന ചെയ്തത് തള്ള, അമ്മായി, കിളവി, പിന്നെ അറക്കുന്ന പ്രയോഗങ്ങളും ഇതാണോ നിങ്ങൾ പഠിച്ച ലീഗ് രാഷ്ട്രീയം ?.
കോഴിക്കോട്: തഹ്ലിയ വിഷയത്തിൽ ലീഗ് സൈബർ പോസ്റ്റ് കാരെ വെല്ലുവിളി ച്ചും, കണക്കിന് കൊടുത്തും സുഹറ മമ്പാട്.വനിതാ ലീഗിന്റെ സംസ്ഥാന കമ്മിറ്റിയോഗത്തിന് ശേഷം അധ്യക്ഷയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ലീഗിൽ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വനിതാ എം.എൽ.എ ഫാത്തിമ തഹ്‌ലിയയുടെ പേര് പരാമർശിക്കാത്തതിൽ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അധ്യക്ഷ സുഹറ മമ്പാട്. നിങ്ങൾ ആരെയാണ് പേടിപ്പിക്കുന്നത് എന്ന് ചോദിച്ച സുഹറ, നാല് കമന്റിട്ടാൽ, മെസേജിൽ അസഭ്യം പറഞ്ഞാൽ ഞാനങ്ങ് പേടിച്ച് പോകുമെന്ന് കരുതിയോ എന്നും ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിൽ എന്ത് എഴുതണം എന്ന് പഠിപ്പിക്കാൻ വരരുത്. ഒരു സംസ്ഥാന കമ്മിറ്റിയോഗം ചേർന്ന് പോസിറ്റീവായി രേഖപ്പെടുത്തിയ ഒരു പോസ്റ്റ് ചാനലുകൾക്ക് വരെ പാർട്ടിയെയും വനിതാ ലീഗിനെയും കൊത്തിവലിക്കാൻ പാകത്തിന് ഇട്ടുകൊടുത്ത നിങ്ങളോട് സഹതാപമാണെന്നും പറഞ്ഞു. സൈബർ ആക്രമണത്തിലെ അറക്കുന്ന പ്രയോഗങ്ങൾ ചൂണ്ടിക്കാട്ടിയ സുഹറ ഇതാണോ നിങ്ങൾ പഠിച്ച ലീഗ് രാഷ്ട്രീയം എന്നും സുഹറ ചോദിച്ചു."
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം:
നിങ്ങൾ ആരെയാണ് പേടിപ്പിക്കുന്നത് സൈബർ ലീഗുകാരാ ? നിങ്ങൾ നാല് കമന്റിട്ടാൽ മെസേജിൽ അസഭ്യം പറഞ്ഞാൽ ഞാനങ്ങ് പേടിച്ച് പോകുമെന്ന് കരുതിയോ ?
എന്തേലും ഒരു കാര്യത്തിൽ നിങ്ങളുടെ ഊഹാപോഹം വച്ച് ഒരു മാന്യതയുമില്ലാതെ പ്രതികരിക്കാൻ നിങ്ങളെ ആരാണ് പഠിപ്പിച്ചത്. ഒരു സംസ്ഥാന കമ്മിറ്റിയോഗം ചേർന്ന വളരെ പോസിറ്റീവായി രേഖപ്പെടുത്തിയ ഒരു പോസ്റ്റ് ചാനലുകൾക്ക് വരെ പാർട്ടിയെയും വനിതാ ലീഗിനെയും കൊത്തിവലിക്കാൻ പാകത്തിന് ഇട്ടുകൊടുത്ത നിങ്ങളോട് സഹതാപമാണ്. ആർക്കെങ്കിലും സീറ്റ് നൽകിയതുമായി ബന്ധപ്പെട്ടോ മറ്റേതെങ്കിലും വിഷയത്തിലോ പാർട്ടിക്കെതിരെ ഇന്നേവരെ ഒരു പ്രസ്ഥാവന ഞാൻ നടത്തിയിട്ടുണ്ടോ ?. അതു പോവട്ടെ തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയോഗത്തിൽ അതുമായി ബന്ധപ്പെട്ട് ഞാൻ എന്തെങ്കിലും ഒന്ന് പറഞ്ഞിരുന്നോ എന്ന് ലീഗ് നേതാക്കളോട് ചോദിച്ച് നോക്കൂ. ആർക്കെങ്കിലുമെതിരായി സോഷ്യമീഡിയയിലോ നേരിട്ടോ ഞാൻ എന്തെങ്കിലും പറഞ്ഞോ?. പിന്നെന്തിനാണ് നിങ്ങളീ ബഹളം വെക്കുന്നത് ?. ഓരോ യൂത്ത് ലീഗ്, msf, പുതിയ തലമുറയിലെ വനിതാ ലീഗ് പ്രവർത്തകരെയും മക്കളെ പോലെ കണ്ടാണ് ഇന്നേവരെ പ്രവർത്തിച്ചിട്ടുള്ളതും പെരുമാറിയിട്ടുള്ളതും. ആ നിങ്ങൾ അഭിസംബോധന ചെയ്തത് തള്ള, അമ്മായി, കിളവി, പിന്നെ അറക്കുന്ന പ്രയോഗങ്ങളും ഇതാണോ നിങ്ങൾ പഠിച്ച ലീഗ് രാഷ്ട്രീയം ?. വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി ചേർന്നതുമായി ബന്ധപ്പെട്ട് ഇട്ട ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ എന്ത് എഴുതണം എന്ന് നിങ്ങളെന്നെ പഠിപ്പിക്കാൻ വരല്ലേ. ചിലര് പറഞ്ഞു 'ഈ കിളവികളെ വനിതാ ലീഗിൽ നിന്ന് മാറ്റണം എന്ന് !.' പോയി തരത്തിൽ പോയി കളിക്ക് മക്കളേ"
.