ഡോംബിവലി: മദ്യപാനത്തിനിടെ ഉറ്റസുഹൃത്തിനെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ യുവാവ് 20 ദിവസത്തിന് ശേഷം പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഡോംബിവലി സ്വദേശിയായ പ്രഭു കാരകാഡേയാണ് കുറ്റം സമ്മതിച്ച് കീഴടങ്ങിയത്. സുഹൃത്തായ വിശാലിനെ കൊലപ്പെടുത്തിയ കേസില്‍ പോലിസിന് മുന്നില്‍ വന്ന് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഒക്ടോബര്‍ 9ന് നടന്ന സംഭവത്തില്‍ മദ്യപാനത്തിനിടയിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകത്തിന് ശേഷം വീട്ടുടമയുടെ സഹായത്തോടെ മൃതദേഹം ചാക്കിലാക്കി സമീപത്തെ മലയിടുക്കില്‍ തള്ളുകയായിരുന്നു. എന്നാല്‍ സുഹൃത്തിന്റെ കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിക്ക് കടുത്ത ഭയവും മാനസിക സംഘര്‍ഷവും കാരണം 20 ദിവസത്തോളമായി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കൊല്ലപ്പെട്ട സുഹൃത്ത് നിരന്തരം സ്വപ്നത്തിലെത്തി ഭയപ്പെടുത്തിയതോടെയാണ് ഒടുവില്‍ സഹികെട്ട് പ്രതി പോലിസിനെ സമീപിച്ചത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം കണ്ടെത്തുകയും തെളിവ് നശിപ്പിക്കാന്‍ സഹായിച്ച വീട്ടുടമയെ അടക്കം പോലിസ് അറസ്റ്റു ചെയ്യുകയും ചെയ്തു.
0 Comments