LATEST

6/recent/ticker-posts

വളർത്തുനായയുടെ ആക്രമണം; കട്ടിപ്പാറ ചമലിൽ ഒമ്പത് വയസ്സുകാരന് ഗുരുതര പരുക്ക്.


താമരശ്ശേരി: അയൽ വാസിയുടെ വളർത്തു നായ യുടെ ആക്രമണത്തിൽ ഒമ്പതുകാരന് പരുക്ക്.ചമൽ അംബേദ്കർ ജംഗ്ഷൻ കാരപ്പറ്റ പ്രദേശത്താണ് വളർത്തുനായയുടെ ആക്രമണത്തിൽ ഒമ്പത് വയസ്സുകാരന് ഗുരുതരമായി പരുക്കേറ്റത്. കളത്തൊടുകയിലെ മുഹമ്മദ് അബിനാൻ (9) നാണ് പരുക്കേറ്റത്.



ആക്രമണത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതര പരുക്കേറ്റ അബിനാനെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 
നിലവിൽ കുട്ടി 
മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.