LATEST

6/recent/ticker-posts

ജോലിക്കെന്ന് പറഞ്ഞ് ചതിച്ച് ഖത്തറിലെത്തിച്ചു; കെഎംസിസി ഓഫീസാണെന്ന് അറിഞ്ഞത് ഉള്ളില്‍ കറിയപ്പോൾകവര്‍ച്ചക്കേസില്‍ കീഴടങ്ങിയ ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍!

കോഴിക്കോട് : പ്രവാസി മലയാളികളെ ഒന്നാകെ ഞെട്ടിച്ച ഖത്തര്‍ കെഎംസിസി  അല്‍ തുമാമ ഹെഡ് ഓഫീസിലെ എട്ട് കോടി രൂപയുടെ (31 ലക്ഷം ഖത്തര്‍ റിയാല്‍) കവര്‍ച്ചക്കേസില്‍ അറസ്റ്റിലായ കൊയിലാണ്ടി സ്വദേശിയും ബിജെപി പ്രാദേശിക നേതാവുമായ പരപ്പില്‍ ബാലകൃഷ്ണന്റെ ഞെട്ടിക്കുന്ന കുറ്റസമ്മത വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. പോലീസിന് മുന്നില്‍ കീഴടങ്ങുന്നതിന് തൊട്ടുമുന്‍പാണ് ബാലകൃഷ്ണന്‍ കെഎംസിസി നേതാക്കളെ വെട്ടിലാക്കുന്ന ഈ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും സുഹൃത്തുക്കള്‍ക്ക് വാട്സ്ആപ്പ് സന്ദേശമായി അയക്കുകയും ചെയ്തത്.








കെഎംസിസി നേതാക്കള്‍ തന്നെ കേസിലേക്ക് കരുവാക്കുകയായിരുന്നുവെന്നും, മറ്റ് പ്രതികളില്‍ നിന്നും തനിക്ക് കടുത്ത വധഭീഷണിയുണ്ടെന്നുമാണ് നാലാം പ്രതിയായ ബാലകൃഷ്ണന്‍ വീഡിയോയിലൂടെ അവകാശപ്പെടുന്നത്.









അറബിയുടെ ലോക്കര്‍ തകരാറിലാണെന്നാണ് പറഞ്ഞത്’: വെല്‍ഡിങ് തൊഴിലാളിയുടെ മൊഴി
നാട്ടില്‍ വെല്‍ഡിങ് തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ബാലകൃഷ്ണന്‍. കേസിലെ ഒന്നാം പ്രതിയും ‘ബോംബെ ഷാജി’ എന്നറിയപ്പെടുന്ന ഷാജഹാനാണ് തനിക്ക് ഗള്‍ഫില്‍ സാങ്കേതിക ജോലി വാഗ്ദാനം ചെയ്ത് വിസയും കണ്ണൂരില്‍ നിന്നുള്ള വിമാന ടിക്കറ്റും എടുത്തുതന്നതെന്ന് ബാലകൃഷ്ണന്‍ പറയുന്നു.








ചതിക്കപ്പെട്ടത് ഇങ്ങനെ: ഖത്തറിലെ ഒരു അറബിയുടെ കെട്ടിടത്തിലെ സ്‌ട്രോങ് റൂമിന്റെ ലോക്കര്‍ താക്കോല്‍ നഷ്ടപ്പെട്ട് തകരാറിലായെന്നും, അത് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറക്കുന്ന ജോലിയാണെന്നുമാണ് തന്നോട് പറഞ്ഞിരുന്നത്. ജോലി പൂര്‍ത്തിയാക്കിയാല്‍ 10 ലക്ഷം രൂപയോളം നല്‍കാമെന്നും വാഗ്ദാനം ചെയ്തിരുന്നു.



ഓഫീസിനുള്ളില്‍ നടന്നത്: വാഹനത്തില്‍ സംഭവസ്ഥലത്തെത്തിച്ച് പുറത്തുനിര്‍ത്തിയ ശേഷമാണ് തന്നോട് ഉള്ളിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്. അകത്തുകയറിയപ്പോഴാണ് റൂം ബോയിയെ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ കണ്ടതും ഇത് കെഎംസിസി ഓഫീസാണെന്ന് മനസ്സിലാക്കിയതും.

വധഭീഷണിയില്‍ പണി ചെയ്തു: മോഷണശ്രമമാണെന്ന് മനസ്സിലാക്കി ഭയന്ന താന്‍ ഇതില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചെങ്കിലും, പാസ്പോര്‍ട്ട് കൈവശപ്പെടുത്തിയ സംഘം തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് പേടി കാരണം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്‌ട്രോങ് റൂം മുറിച്ചുനല്‍കിയത്.




ഇതിനെതിരെ ലീഗ് അണികള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും കടുത്ത അമര്‍ഷം ഉയരുകയും, ശബ്ദമുയര്‍ത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിവാദം കൊഴുത്തതോടെയാണ് കഴിഞ്ഞ മാസം കെഎംസിസി വൈസ് പ്രസിഡന്റ് കൊയിലാണ്ടി പോലീസില്‍ ഔദ്യോഗിക പരാതി നല്‍കിയതും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതും.






മൊഴി പൂര്‍ണ്ണമായി വിശ്വസിക്കാതെ പോലീസ്; അഞ്ച് പ്രതികള്‍ക്കായി തിരച്ചില്‍
അതേസമയം, പോലീസിന് മുന്നില്‍ കീഴടങ്ങി കോടതി റിമാന്‍ഡ് ചെയ്ത ബാലകൃഷ്ണന്റെ മൊഴികള്‍ പൂര്‍ണ്ണമായി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. നാട്ടില്‍ നിന്നും കൃത്യമായ ആസൂത്രണത്തോടെയാണ് കവര്‍ച്ച സംഘം ഖത്തറിലേക്ക് തിരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസിലെ മറ്റ് പ്രധാന പ്രതികളായ ബോംബെ ഷാജി, റാഷി (പയ്യോളി), സാലിഹ് എന്ന ബാവ (തിക്കോടി), ഹസന്‍ (മമ്മാലി), നിസാര്‍ എന്നിവർ ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Post a Comment

0 Comments