താമരശ്ശേരി: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും വയറിംങ്ങ് സാധനങ്ങൾ മോഷ്ടിച്ച യുവാവ് പിടിയിൽ.താമരശ്ശേരി തച്ചംപൊയിൽ ഒഴക്കേരിപറമ്പിൽ ഒപി അനസ്(27) നെ താമരശേരി പൊലീസ് അറസ്റ്റുചെയ്തു.
താമരശ്ശേരി മാനിപുരം റോഡിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നാണ് ചെമ്പ് കമ്പി, വയർ തുടങ്ങി വയറിംങ്ങ് സാധനങ്ങൾ മോഷ്ടിച്ച യുവാവിനെ കെട്ടിടത്തിലെ സെക്യൂരിറ്റി ക്കാരൻ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കാരാടി മാനിപുരം റോഡിൽ പുതിയ ബസ് സ്റ്റാൻ്റിനു സമീപത്തായി മൂന്നാംതോട് സാബു എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രതി കവർച്ച നടത്തിയത്. മുമ്പും പല തവണ ഇതേ കെട്ടിടത്തിൽ സമാന രൂപത്തിൽ കവർച്ച നടന്നിരുന്നു.പ്രതി അനസ് ബാലുശ്ശേരി, കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ കവർച്ച കേസുകളിലും മുമ്പ് പ്രതിയായിട്ടുള്ള ആളാണ്