തൊഴിലില്ലാത്ത യുവാക്കള്‍ പാറ്റകളെപ്പോലെയാണെന്നും ഇവര്‍ മാധ്യമങ്ങളും ആക്റ്റിവിസ്റ്റുകളുമായിത്തീര്‍ന്ന് സിസ്റ്റത്തെ ആക്രമിക്കുന്നെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.സോഷ്യല്‍ മീഡിയയിലൂടെയും വിവരാവകാശ നിയമത്തിലൂടെയും കോടതിയെയും നിയമവ്യവസ്ഥയെയും സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്ന രീതിയെയാണ് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചതെങ്കിലും, യുവാക്കളെ പാറ്റകളോട് ഉപമിച്ചത് ഇതിനോടകം തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്."
മുതിര്‍ന്ന അഭിഭാഷക പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട ഒരു ഹരജി പരിഗണിക്കവെയായിരുന്നു ഇത്.
'തൊഴിലോ പ്രൊഫഷനില്‍ കൃത്യമായ സ്ഥാനമോ ലഭിക്കാത്ത പാറ്റകളെപ്പോലെയുള്ള ചില യുവാക്കളുണ്ട്. ഇവരില്‍ ചിലര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരും, സോഷ്യല്‍ മീഡിയ - ആര്‍ടിഐ പ്രവര്‍ത്തകരുമൊക്കെയായി മാറും. എന്നിട്ട് അവര്‍ എല്ലാവരെയും ആക്രമിക്കാന്‍ തുടങ്ങും' എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍. മുതിര്‍ന്ന അഭിഭാഷക പദവി ലഭിക്കുന്നതിനായി ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അയാളുടെ പെരുമാറ്റത്തെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളെയും കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
പ്രസ്തുത അഭിഭാഷകന്‍ പദവിക്ക് പിന്നാലെ പോകുന്ന രീതിയെ ചോദ്യം ചെയ്ത കോടതി, ഇത്തരം പ്രവണതകള്‍ നീതിന്യായ വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയും പ്രകടിപ്പിച്ചു.