LATEST

6/recent/ticker-posts

ഷാർജയിൽ താമരശ്ശേരി സ്വദേശി കഫ്തീരിയ ജീവനക്കാരൻ കുത്തേറ്റ് മരിച്ചു

ഷാർജ: ഷാർജയിൽ താമരശ്ശേരി സ്വദേശി കഫ്തീരിയ ജീവനക്യികാരൻ കുത്തേറ്റ് മരിച്ചു. കോഴിക്കോട്  താമരശ്ശേരി ചാലക്കര ചാലപ്പടിക്കൽ  നഫാദ് ആണ് മരണപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് കരുവമ്പൊയിൽ സ്വദേശിയും സഹപ്രവർത്തകനുമായ ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.

സംഭവത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.


പിതാവ്: പരേതനായ ഇബ്രാഹിം.മാതാവ്:നഫീസ കൊളങ്ങരതൊടുകയിൽ.


ഭാര്യ -ആരിഫ
മക്കൾ:ആദി,ഫാദി