Saturday, August 2, 2025

ഭാര്യ യോടെ ക്വട്ടേഷൻ;കൈയും കാലും തല്ലിയൊടിച്ചു, ജീവനോടെ കുഴിച്ചുമൂടുന്നതിന് തൊട്ടുമുമ്പ് യുവാവിന് അപ്രതീക്ഷിത രക്ഷപെടൽ

യൂ.പിയിൽ ജീവനോടെ കുഴിച്ച് മൂടാനുളള ശ്രമത്തിൽ നിന്നും യുവാവ് രക്ഷപ്പെട്ടത് അൽഭുത കരമായി.

കൈയും കാലും തല്ലിയൊടിച്ച് ജീവനോടെ കുഴിച്ചുമൂടുന്നതിന് തൊട്ടുമുമ്പാണ്  രാജീവ് എന്നയാളാണ് രക്ഷപെട്ടത്.

ഇസ്സത്ത്‌നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. രാജീവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹത്തിന്റെ ഭാര്യ സാധനയും ഇവരുടെ അഞ്ച് സഹോദരങ്ങളുമാണ് യുവാവിനെ വകവരുത്താന്‍ ശ്രമിച്ചതെന്നു വ്യക്തമായി. ഭര്‍ത്താവിനെ വധിക്കണമെന്ന സാധനയുടെ ആവശ്യം അംഗീകരിച്ച സഹോദരങ്ങളായ ഭഗവാന്‍ ദാസും പ്രേം രാജും ഹരീഷും ലക്ഷ്മണും ചേര്‍ന്ന് രാജീവിനെ വധിക്കാന്‍ ഗുണ്ടകളെ നിയോഗിക്കുകയായിരുന്നു.
ജൂലൈ 21ന് രാത്രി 11 അംഗ സംഘം രാജീവിനെ വീട്ടില്‍ കയറി ആക്രമിച്ചു. കൈകളും കാലുകളും തല്ലിയൊടിക്കുകയും ചെയ്തു. തുടര്‍ന്ന് സി ബി ഗഞ്ച് മേഖലയിലെ വനത്തിലെത്തിച്ചു. കുഴിച്ചുമൂടാനായി വനത്തില്‍ കുഴിയെടുക്കുകയും ചെയ്തു. യുവാവിനെ ഇതിലേക്ക് ഇടാനൊരുങ്ങവെ ഇവിടേക്ക് അജ്ഞാതനായ ഒരാള്‍ എത്തിയതാണ് യുവാവിന് തുണയായത്. അക്രമികള്‍ ഓടിരക്ഷപെടുകയും വേദനകൊണ്ട് പുളയുകയായിരുന്ന യുവാവിനെ അജ്ഞാതന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

രാജീവിന്റെ അച്ഛന്‍ നേത് റാം നല്‍കിയ പരാതിയില്‍ സാധനയ്ക്കും അഞ്ചു സഹോദരങ്ങള്‍ക്കുമെതിരേ പോലീസ് കെസെടുത്തിട്ടുണ്ട്. 2009ലായിരുന്നു രാജീവും സാധനയും വിവാഹിതരായത്. ഇരുവര്‍ക്കും 14ഉം എട്ടും വയസ്സുള്ള രണ്ട് മക്കളുണ്ട്. ഗ്രാമത്തില്‍ താമസിക്കാനാവില്ലെന്ന് സാധന അറിയിച്ചതോടെ രാജീവ് നഗരത്തില്‍ വാടകവീടെടുത്താണ് കഴിഞ്ഞിരുന്നതെന്ന് നേത് റാം പറയുന്നു.

No comments:

Post a Comment

റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടു; നബിദിനം സപ്തംബര്‍ അഞ്ചിന്

റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നാളെ റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം സപ്തംബര്‍ അഞ്ച് വെള്ളിയാഴ്ച ആയിരിക്കുമ...