മുവാറ്റുപുഴ:ജുമുഅക്ക് പോയ സമയത്ത് കടയ്ക്ക് പുറത്തുവച്ച സാധനങ്ങള്‍ അടിച്ചു മാറ്റി, കള്ളനെ കണ്ട് ഞെട്ടി ജനം.കടയുടമ ഉച്ചയ്ക്ക് ജുമുഅ നിസ്‌കാരത്തിനായി പള്ളിയില്‍ പോയ സമയത്താണ് സംഭവം. സിസിടിവിയില്‍ മോഷ്ടാവിനെ കണ്ട
പൊലീസും നാട്ടുകാരും ഞെട്ടി. അഞ്ച് സ്വകാര്യബസുകളുടെ ഉടമയും വ്യവസായ സ്ഥാപനങ്ങളുമെല്ലാമുള്ള കോടീശ്വരനാണ് പ്രതി.
മൂവാറ്റുപുഴയിലെ ബസ്മതി സ്റ്റോറില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കടയുടമ പള്ളിയില്‍ പോയ നേരത്ത് എത്തിയ പ്രതി, കടയുടെ പുറത്ത് വച്ചിരുന്ന വെളുത്തുള്ളി ആദ്യം ഒരു ചാക്കിലാക്കി കാറില്‍ കൊണ്ടു പോയി വച്ചു. തുടര്‍ന്ന് പലചരക്ക് സാധനങ്ങള്‍ പെട്ടിയോടെ എടുത്ത് കാറില്‍ കയറ്റി സ്ഥലം വിടുകയായിരുന്നു.
കടയിലേക്ക് എത്തുന്നതിന് മുമ്പ് തൊട്ടടുത്തുള്ള ഹോട്ടലില്‍ കയറി ബിരിയാണിയും ഇയാള്‍ കഴിച്ചതായും പണം കൊടുക്കാതെ ഇറങ്ങിപ്പോകുകയായിരുന്നുവെന്നും കടയുടമയും വെളിപ്പെടുത്തി.കടയിലെ സാധനങ്ങള്‍ നഷ്ടമായെന്ന് പലചരക്കുകടയുടമ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് പ്രതിക്കായി തിരച്ചില്‍ തുടങ്ങിയത്. സിസിടിവി പരിശോധിച്ചതോടെയാണ് കോടീശ്വരനായ കള്ളനെ തിരിച്ചറിഞ്ഞത്. വണ്ണപ്പുറം ഒടിയപാറയില്‍ താമസിക്കുന്ന അപ്പ എന്ന് വിളിക്കുന്ന സ്‌ക്കറിയ ആണ് പ്രതി.
പൊലീസ് ഇയാളുടെ വീട്ടിലെത്തി വിവരമറിയിച്ചതോടെ കുടുംബാംഗങ്ങള്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് കടയുടമയെ അറിയിക്കുകയായിരുന്നു. ഒടുവില്‍ മോഷ്ടിച്ച സാധനങ്ങളെല്ലാം തിരികെ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി പിരിഞ്ഞു.
ഇതാദ്യമായല്ല ഇയാള്‍ മോഷണം നടത്തുന്നതെന്നാണ് പൊലീസ് പറയുന്നത്. മുവാറ്റുപുഴ തൊടുപുഴ തുടങ്ങിയ ടൗണുകള്‍ കേന്ദ്രീകരിച്ച് തിരക്കുള്ള കടകളില്‍ നിന്നും ഇയാള്‍ സ്ഥിരമായി മോഷണം നടത്താറുണ്ടത്രെ. വണ്ണപ്പുറം തൊടുപുഴ ഈരാറ്റുപേട്ട എന്നീ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന ബിബിന്‍സ് ബസ്സുകളുടെ ഉടമാണ്. പുതിയ ഇരുനില വീടുണ്ട്. നിരവധി കടകളും സ്വന്തമായി നിരവധി ഭൂമിയുമുണ്ട്.
No comments:
Post a Comment