പ്രവാസി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂർ: ചക്കരക്കല്ലില്‍ അച്ചാറിലൊളിപ്പിച്ച് മാരക ലഹരി എത്തിച്ച സംഭവത്തില്‍ മൂന്നുപേർ പിടിയില്‍.
സുഹൃത്തിനെ കബളിപ്പിച്ച് മറ്റൊരു സുഹൃത്തിന് ലഹരി എത്തിച്ചുനല്‍കാനുള്ള ശ്രമമായിരുന്നു എന്നാണ് വിവരം.
ബുധനാഴ്ച ഗള്‍ഫിലേക്ക് പോകേണ്ടിയിരുന്ന ചക്കരക്കല്ല് സ്വദേശിയുടെ വീട്ടിലേക്ക് ശ്രീലാല്‍, അർഷാദ്, ജിഫിൻ എന്നിവർ രണ്ട് പാത്രങ്ങളില്‍ അച്ചാർ കൊണ്ടുവന്നു. കുപ്പിയുടെ അടപ്പ് നേരാംവണ്ണം അടയ്ക്കാത്തതില്‍ സംശയം തോന്നിയ വീട്ടുകാർ തുറന്നുനോക്കി അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റി. ഇതോടെ പ്ലാസ്റ്റിക് കവറിലും ചെറിയ ഡപ്പിയിലുമായി ലഹരി കണ്ടെത്തിയത്. പൊലീസില്‍ വിവരമറിയിച്ചതു പ്രകാരം അവരെത്തി പരിശോധന നടത്തി.
No comments:
Post a Comment