സൗദിയിലെ ഇന്ത്യന്‍ എംബസിയിലേക്ക് ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു. യോഗ്യതയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് 2025 ജൂലൈ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ശമ്പളം ആകര്‍ഷകമായതിനാല്‍ ഈ അവസരം ഉപയോഗിക്കാന്‍ താഴെ പറയുന്ന വിശദാംശങ്ങള്‍ വായിച്ച് അപേക്ഷിക്കുക. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
* സൗദി അറേബ്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രം അപേക്ഷിച്ചാല്‍ മതി. (അപേക്ഷകര്‍ക്ക് വാലിഡ് ഇഖാമ/നാഷണല്‍ ID ഉണ്ടായിരിക്കണം).
* വിദ്യാഭ്യാസ യോഗ്യത:മെട്രിക്കുലേഷന്‍/പത്താം ക്ലാസ് സ്റ്റാന്‍ഡേര്‍ഡ് അല്ലെങ്കില്‍ സമാന യോഗ്യത (സര്‍ട്ടിഫിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍, വിദ്യാഭ്യാസ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, സൗദി എംബസി എന്നിവയുടെ അംഗീകാരം ഉണ്ടായിരിക്കണം).
* ഭാഷാ കഴിവ്: ഇംഗ്ലീഷ്, അറബി ഭാഷകളില്‍ പ്രവര്‍ത്തന ജ്ഞാനവും മികച്ച ആശയവിനിമയ കഴിവും ഉണ്ടായിരിക്കണം.
* പ്രായ പരിധി: 40 വയസ്സിന് താഴെ (2025 ജൂലൈ 15 വച്ചാകും കണക്കാക്കുക).
*ഡ്രൈവിങ് ലൈസന്‍സ്: സൗദി അറേബ്യയില്‍ നിന്നുള്ള വാലിഡ് ഡ്രൈവിങ് ലൈസന്‍സ് വേണം.കുറഞ്ഞത് 5 വര്‍ഷത്തെ ഡ്രൈവിങ് പരിചയം (പരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്).
* മാനസികവും ശാരീരികവുമായി ആരോഗ്യമുള്ളവര്‍ (നിയമന സമയത്ത് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്).
* രേഖകള്‍ പരിശോധിച്ച് യോഗ്യരായവരെ തിരഞ്ഞെടുക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് ഡ്രൈവിങ് പരീക്ഷ എഴുതാം
* അഭിമുഖം സെലക്ഷന്‍ കമ്മിറ്റി നടത്തും. സ്വഭാവം, ആശയവിനിമയം, പരിചയം എന്നിവ പരിഗണിക്കും.
* അപേക്ഷിക്കുന്നതിന് പ്രത്യേക ഫീസില്ല.
അപേക്ഷിക്കേണ്ട വിധം
താഴെ കൊടുത്ത ലിങ്കില്‍ കയറി വ്യക്തിഗത വിവരങ്ങള്‍ നല്‍കുക.
ശേഷം അവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പരിചയം/പരിശീലന രേഖകള്‍ എന്നിവ ഓണ്‍ലൈനായി അപ്ലോഡ്‌ചെയ്യുക.
Apply Now
Saudi Arabia Indian Embassy Invites Applications for Chauffeur Position from Indian Nationals
No comments:
Post a Comment