ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിക്കെതിരായ വ്യാജ പ്രചാരണങ്ങളില്‍ യൂട്യൂബർ ഷാജൻ സ്കറിയക്കെതിരെയുള്ള നിയമ നടപടികള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ലുലു ഗ്രൂപ്പ്.
ഒരു കേസും പിൻവലിക്കില്ലെന്ന് കമ്മ്യൂണിക്കേഷൻസ് മേധാവി വി നന്ദകുമാർ പറഞ്ഞു. മാപ്പ് പറഞ്ഞാലും കേസുകള്‍ പിൻവലിക്കില്ലെന്നും കേരളത്തില്‍ മാത്രമല്ല എല്ലായിടത്തും കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രാൻഡിനോ ചെയർമാനോ എതിരായ ഒരു വ്യാജ ആരോപണവും അനുവദിക്കില്ലെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി. അത്തരത്തില്‍ ഉള്ള എല്ലാ കേസുകളിലും നിയമപരമായി നേരിടും. പുറത്തുള്ള സെറ്റില്‍മെന്റ് അനുവദിക്കില്ല. ലൈക്കും ക്ലിക്കും ഷെയറും ആണ് ആരോപണത്തിനും വ്യാജവാർത്തകള്‍ക്കും പിന്നിലെന്നും നന്ദകുമാർ പറഞ്ഞു.
0 Comments