LATEST

6/recent/ticker-posts

നിയമവിധേയമായി പ്രവർത്തിക്കുന്ന ഡയറക്ട് സെല്ലിംഗ് കമ്പനികളുടെ ലിസ്റ്റ് ഉടൻ പ്രഖ്യാപിക്കണം

താമരശേരി:സംസ്ഥാനത്തെ നിയമവിധേയമായി പ്രവർത്തിക്കുന്ന ഡയറക്ട് സെല്ലിംഗ് കമ്പനികളുടെ ലിസ്റ്റ് സർക്കാർ ഉടൻ പ്രഖ്യാപിക്കണമെന്ന് താമരശ്ശേരിയിൽ ചേർന്ന ഇന്നവേറ്റീവ് മാർക്കറ്റിംങ്ങ് വർക്കേഴ്സ് യൂണിയൻ (ഐ.എം.ഡബ്ലിയു.എസ്.ടി.യു)കോഴിക്കോട് ജില്ലാ കൺവെൻഷൻ  ആവശ്യപ്പെട്ടു.
ഐ.എം.ഡബ്ലിയു.എസ്.ടി.യുകോഴിക്കോട് ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡൻ്റ് ശിഹാബ് മുന്നിയൂർ ഉദ്ഘാടനം ചെയ്തു.
 ജില്ല പ്രസിഡൻ്റ് അയ്യൂബ് കൊടുവള്ളി അധ്യക്ഷനായി.


പുതിയ ഭാരവാഹികളായി ടി.കെ സൗദ കുന്ദമംഗലം (പ്രസിഡൻ്റ്), ഹാരിസ് തലയാട്(ജനറൽ സെക്രട്ടറി),അസ്ഹർ നാദാപുരം (ട്രഷറർ), മുഹമ്മദ് ഉബൈദ് (വർക്കിംഗ് പ്രസിഡൻ്റ്), റിയാസ് കൊടുവള്ളി, ബഷീർ തിരുവള്ളൂർ, ഷാഫി വടകര (വൈസ് പ്രസിഡൻ്റുമാർ), സെറീന പുല്ലാളൂർ, ഷമീർ വടകര,സാജിത മലയമ്മ ( ജോ.സെക്രട്ടിമാർ )എന്നിവരെ തെരഞ്ഞെടുത്തു 


Post a Comment

0 Comments