LATEST

6/recent/ticker-posts

ഭർത്താവ് നാട്ടിൽ എത്തി,,,,കുഞ്ഞിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഗള്‍ഫിലേക്ക് കടന്നു ; യുവതിക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: ഭർത്താവ് ഗൾഫിൽ നിന്നും നാട്ടിലേക്ക് വന്ന ദിവസം തന്നെ തളിപ്പറമ്പിൽ കുട്ടിയെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം ദുബായിലേക്ക് കടന്ന യുവതിക്കെതിരെ കേസ്. പിഞ്ചുകുട്ടിയെ ഉപേക്ഷിച്ച്‌ പോയ അമ്മയായ കാമുകിക്കും കാമുകനുമെതിരെയാണ് പോലീസ് കേസെടുത്തത്.



തളിപ്പറമ്പ് മദ്രസക്ക് സമീപത്തെ സഫ്രീനാസില്‍ കെ.ടി.സഫ്രീന ( 27), മദ്രസക്ക് സമീപം കപ്പാലം സർവീസ് സ്ലേഷൻ റോഡിലെ റിയാസ് (35) എന്നിവരുടെ പേരിലാണ് ഭർത്താവിൻ്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

മന്ന ഫാരൂഖ് നഗർ അല്‍-ഫർമാസ് വീട്ടില്‍ സി.പി.യു. അഫ്നാസാണ് (34) പരാതിക്കാരൻ. 2017 സെപ്തംബർ 25 നാണ് അഫ്‌നാസ് സഫ്രീനയെ വിവാഹം ചെയ്തത്. 2026 ഓഗസ്‌റ്റ് 21 നാണ് സഫ്രീന കുട്ടിയെയും ഭർത്താവിനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയത്. ഇരുവരും ദുബായിലേക്ക് കടക്കുകയായിരുന്നു. ഭർത്താവ് വിദേശത്തു നിന്നും ഭാര്യയെയും കുട്ടിയെയും കാണാൻ വന്ന അതെ അവസരത്തില്‍ തന്നെയാണ് ഭാര്യ കാമുകനാടൊപ്പം ദുബായിലേക്ക് പോയത്.

Post a Comment

0 Comments