LATEST

6/recent/ticker-posts

വയനാട് ,നിര്‍മ്മാണത്തിലിരുന്ന സംരക്ഷണ മതില്‍ ഇടിഞ്ഞുവീണു; മണ്ണിനടിയില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ നിര്‍മാണത്തിലിരുന്ന മതില്‍ ഇടിഞ്ഞുവീണ് അപകടം. കല്‍പ്പറ്റ എസ്പി ഓഫീസിന് സമീപമാണ് അപകടം ഉണ്ടായത്. മണ്ണിനടിയില്‍ കുടുങ്ങിക്കിടന്ന രണ്ട് തൊഴിലാളികളെ പോലിസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ രക്ഷപ്പെടുത്തി. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കല്‍പറ്റ ജില്ലാ പോലിസ് മേധാവിയുടെ ഓഫിസിനടുത്ത് സംരക്ഷണഭിത്തിയുടെ നിര്‍മാണം നടക്കുന്ന പ്രദേശത്താണ് മതില്‍ ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവമറിഞ്ഞ് കല്‍പ്പറ്റയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും പോലിസും നാട്ടുകാരും സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തി. മണ്ണ് നീക്കം ചെയ്ത് കുടുങ്ങിക്കിടന്ന രണ്ടുപേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. തൊഴിലാളികളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല

Post a Comment

0 Comments