LATEST

6/recent/ticker-posts

വയനാട് നിന്നും മറ്റൊരു കേരള സ്റ്റോറി....കല്യാണി അമ്മയുടെ അന്ത്യകർമങ്ങൾ ചെയ്തു റസാക്കും സുലൈമാനും; മതങ്ങളുടെ അതിരുകൾ ഭേദിച്ച സ്നേഹക്കാഴ്ച"

വയനാട്ചിത്രഗിരിയിൽ നിന്നും ഇതാ മറ്റൊരുകേരളസ്റ്റോറി.മതത്തിന്റെയും ജാതിയുടെയും അതിർവരമ്പുകളെയെല്ലാം കാറ്റിൽപ്പറത്തി മനുഷ്യസ്നേഹത്തിന്റെ അപൂർവ്വ മാതൃക തീർത്തിരിക്കുകയാണ് വയനാട് ചിത്രഗിരിയിലെ റസാക്കും സുലൈമാനും. മക്കളോ ബന്ധുക്കളോ ഇല്ലാതിരുന്ന 85 കാരിയായ കല്യാണി അമ്മയ്ക്ക് മരണശേഷവും സ്വന്തം മക്കളായി മാറി ഇരുവരും അന്ത്യകർമങ്ങൾ നിർവഹിച്ചു. അമ്മയുടെ ചിതയ്ക്ക് തീ കൊളുത്താൻ ഹൈന്ദവ ആചാരപ്രകാരം കർമങ്ങൾ ചെയ്യുമ്പോൾ ആ രണ്ട് സഹോദരങ്ങൾക്ക് ഒട്ടും ചിന്തിക്കേണ്ടി വന്നില്ല. കാരണം, അത്രമേൽ ആഴത്തിലുള്ളതായിരുന്നു ആ സ്നേഹബന്ധം.



അരനൂറ്റാണ്ടോളമായി അടുത്ത അയൽവാസികളായി കഴിഞ്ഞിരുന്ന കല്യാണി അമ്മയെ റസാക്കിന്റെയും സുലൈമാന്റെയും കുടുംബം സ്വന്തം അമ്മയെപ്പോലെയാണ് സ്നേഹിച്ചതും പരിചരിച്ചതും. ഒരു കുഞ്ഞായിരുന്നപ്പോൾ കൈപിടിച്ച് നടത്തിയ അമ്മയ്ക്ക് വാർദ്ധക്യത്തിൽ ആ മക്കൾ താങ്ങായി മാറി. വീട്ടിലെ ആവശ്യങ്ങൾ നോക്കിക്കൊടുക്കലും, അസുഖം വരുമ്പോൾ ആശുപത്രിയിൽ കൊണ്ടുപോകലും, കൃത്യസമയത്ത് മരുന്ന് എത്തിക്കലുമെല്ലാം ആ സ്നേഹനിധികളായ അയൽക്കാർ സ്വന്തം കടമയായി ഏറ്റെടുത്തു. വീട്ടിലെ എല്ലാ ആഘോഷങ്ങളിലും സന്തോഷങ്ങളിലും സങ്കടങ്ങളിലും അവർ എന്നും ഒപ്പമുണ്ടായിരുന്നു."







തന്റെ മരണശേഷം ചടങ്ങുകൾ നടത്തേണ്ടത് സ്വന്തം അമ്മയെപ്പോലെ നോക്കിയ ഈ മക്കൾ തന്നെയായിരിക്കണമെന്ന് കല്യാണി അമ്മ മുൻകൂട്ടി പറഞ്ഞു വെച്ചിരുന്നു. ആ ആഗ്രഹം പോലെ തന്നെ, ആണ്ടൂർകുറിഞ്ഞിലകം ഹിന്ദു ശ്മശാനത്തിൽ നടന്ന സംസ്കാര ചടങ്ങുകളിൽ റസാക്കും സുലൈമാനും ഹിന്ദു ആചാരപ്രകാരം എല്ലാ കർമങ്ങളും പൂർത്തിയാക്കി. മതമേതെന്നോ ജാതിയേതെന്നോ നോക്കാതെ, മനുഷ്യനാണ് ഏറ്റവും വലുതെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ആ നാട് മുഴുവൻ വിതുമ്പലോടെ ആ മഹാമാതൃകയ്ക്ക് സാക്ഷിയായി."
 
 .

Post a Comment

0 Comments