LATEST

6/recent/ticker-posts

അഭിജീത് ദീപ്കെ,ധ്രുവ് റാഡി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു"

ഡൽഹി :പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിജെപി നേതാക്കളെ വിട്ടയച്ചു. അഭിജിത് ദീപ്കെ, അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിന് ശേഷം വിട്ടയച്ചത്. ഡൽഹി കാന്റ് പൊലീസ് സ്റ്റേഷനിലെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിൻ്റേതാണ് നടപടി. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് നേതാക്കളെ പൊലീസ് മജിസ്‌ട്രേറ്റിന് മുന്നിൽ എത്തിച്ചത്. നേതാക്കളുടെ അറസ്റ്റ് ഡൽഹി പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു."


സംഘ്പരിവാർ വിരുദ്ധ ഇൻഫ്ലുവൻസറും യൂട്യൂബറുമായ ധ്രുവ് റാഠിയെ പൊലീസും വിട്ടയച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെയോടെയാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. ഇന്നലെ ഗുരുഗ്രാം സെക്ടർ 56-ലെ വസതിയിൽ നിന്നാണ് ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്."
 
 

Post a Comment

0 Comments