ന്യൂഡൽഹ: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്ഹിയില് നടന്ന പ്രതിഷേധത്തിനിടെ നാടകീയ രംഗങ്ങള്
കസ്റ്റഡിയിലെടുത്ത സമരക്കാരുമായി നീങ്ങുകയായിരുന്ന പൊലിസ് ബസിന്റെ താക്കോല് ഊരിയെടുത്ത് ഓടി പ്രതിഷേധത്തിനെത്തിയ യുവതി.
ഒടുവില് വഴിയില് കുടുങ്ങിയ ബസ് പൊലിസുകാര് ചേര്ന്ന് തള്ളി നീക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് വൈറലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പ്രതിഷേധത്തിനിടെ നഗരത്തില് ശക്തമായ പൊലിസ് സന്നാഹമാണ് ഏര്പെടുത്തിയിരുന്നത്. പ്രതിഷേധത്തിനിടെ നിരവധി പേരെ ഡല്ഹി പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായവരെയും കൊണ്ട് പുറപ്പെടാന് തയാറെടുക്കുന്നതിനിടെയാണ് പൊലിസ് ബസിന് അടുത്ത് എത്തിയ യുവതി അതിവിദഗ്ദ്ധമായി താക്കോല് കൈക്കലാക്കുന്നത്. താക്കോല് നഷ്ടപ്പെട്ടതോടെ മുന്നോട്ട് എടുക്കാന് കഴിയാതെ ബസ് വഴിയില് കുടുങ്ങി.
0 Comments