LATEST

6/recent/ticker-posts

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഒമ്പതാം ക്ലാസുകാരി 5 മാസം ഗര്‍ഭിണി.

കാഞ്ഞങ്ങാട്:വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഗർഭിണിയായ സംഭവത്തില്‍ പ്ലസ് ടു വിദ്യാർഥിക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.


14-കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്നാണ് വൈദ്യപരിശോധനയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അടിയന്തര നടപടികള്‍ സ്വീകരിക്കുകയായിരുന്നു.




ശാരീരിക അസ്വസ്ഥതകളെയും വയറുവേദനയെയും തുടർന്നാണ് വീട്ടുകാർ പെണ്‍കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് 14-കാരി ഗർഭിണിയാണെന്ന് ഡോക്ടർമാർ കണ്ടെത്തിയത്.

പരിശോധനയില്‍ പെണ്‍കുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് പൊലീസ് നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടി പ്ലസ് ടു വിദ്യാർഥിയുടെ പേര് പൊലീസിനോട് വെളിപ്പെടുത്തിയത്. ഇതേ തുടർന്നാണ് പ്രതിക്കെതിരെ കേസെടുത്തത്

Post a Comment

0 Comments