LATEST

6/recent/ticker-posts

രാജ്യത്തെ 1.58 കോടി റേഷൻ കാർഡുകൾക്ക് വ്യാഴാഴ്ച മുതൽ പൂട്ടുവീഴും.

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ ഒക്ടോബർ മുതൽ മരവിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. പൊതുവിതരണ സംവിധാനത്തിലെ (പി.ഡി.എസ്) ഡാറ്റാബേസ് ശുദ്ധീകരിക്കുന്നതിൻ്റെയും വ്യാജ, നിഷ്ക്രിയ ഗുണഭോക്താക്കളെ ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് ഈ നീക്കം.








സർക്കാർ റേഷൻ കാർഡ് പട്ടികയിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ കുറച്ച് നാളുകളായി ശ്രമിക്കുന്നുണ്ട്. ഇതിനായി റേഷൻ കാർഡുകളെ ഡിജിറ്റൽ ആക്കുക, ആധാറുമായി ബന്ധിപ്പിക്കുക, ഇ-കെവൈസി നിർബന്ധമാക്കുക തുടങ്ങിയ നടപടികളാണ് സ്വീകരിച്ച് വരുന്നത്. ഇതിൻ്റെ തുടർച്ചയായാണ് പുതിയ നടപടി. ഈ ഗുണഭോക്താക്കളുടെ പേരുകൾ ഡാറ്റാബേസിൽ നിന്ന് ഉടൻ തന്നെ നീക്കം ചെയ്യില്ല എന്നതാണ് ശ്രദ്ധേയം. പകരം അവരുടെ റേഷൻ കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കുകയാണ് ചെയ്യുക.

Post a Comment

0 Comments