LATEST

6/recent/ticker-posts

ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു.

യുവാവിന്റെ ചിത്രം പുറത്ത് 


കൊടുവള്ളി:ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു.






കെ.എസ്.ഇർ.ടി.സി പ്രയദർശനി ബസിൽ 
കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ 9 മണിക്ക് താമരശ്ശേരി പരപ്പൻ പൊയിലിൽ നിന്നും കുന്ദമംഗലം ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ മണ്ണിൽക്കടവ് എന്ന സ്ഥലത്ത് എത്തിയപ്പോഴായിരുന്ന യുവാവ് ലൈംഗിക അതിക്രമം നടത്തിയത്.








വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് കൊടുവള്ളി പോലീസ് കേസെടുത്തെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചിട്ടില്ല.









ശല്യം സഹിക്കവയ്യാതെ ബസിൽ വെച്ച് ഏറെ നേരം കണ്ണീർ ഒലിപ്പിച്ച വിദ്യാർത്ഥിനിയെ സഹയാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ദൃശ്യം പകർത്തുകയും, ചോദ്യം ചെയ്യുകയും ചെയ്തത്.
ഇയാൾ ബസുകളിൽ കയറി പെൺകുട്ടി കളെ ശല്യം ചെയ്യുന്ന ത് പതിവാണെന്ന് വിദ്യാർത്ഥിനികൾ വ്യക്തമാക്കി.പലരും ഭയം കൊണ്ടാണ് പരാതി നൽകാൻ തയ്യാറാവാത്തതെന്നും അവർ പറഞ്ഞു 
കൊടുവള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments