സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് 840 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. സ്വര്‍ണം ഗ്രാമിന് 105 രൂപ വര്‍ധിച്ച് 13,815 രൂപയും, പവന് 840 രൂപ വര്‍ധിച്ച് 1,10,520 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. വെള്ളി ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച സ്വര്‍ണം പവന് 480 രൂപ കുറഞ്ഞ് 1,09,680 രൂപയും ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,710 രൂപയുമെത്തിയിരുന്നു. അതേ വിലയായിരുന്നു ഇന്നലെയും.
0 Comments