കട്ടിപ്പാറ:05-10-2026ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സേവ സങ്കൽപ് അഭിയാൻ എന്ന പേരിൽ അങ്കണവാടി ഉത്സവം പരിപാടി കട്ടിപ്പാറ പെരുന്തോടി അങ്കണവാടിയിൽ സംഘടിപ്പിച്ചത് പ്രതിഷേധാർഹമാണ്.
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ സഫിയ അബൂബക്കർ മുഖ്യാതിഥിയായ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയത് ബിജെപി ജില്ലാ സെക്രട്ടറി ഷൈമ വിനോദാണ് .ബിജെപിയുടെ ഭാരവാഹി എന്ന നിലയിൽ തന്നെയാണ് ഇവർ ഈ പരിപാടിയുടെ ഭാഗമായതെന്ന് വ്യക്തമാണ്.ഒരു പൊതു സ്ഥാപനത്തിൽ വെച്ച് ഒരു ജനപ്രതിനിധിയുടെ സാന്നിധ്യത്തിലാണ് ഇത്തരമൊരു പരിപാടി നടന്നത് എന്നത് ഈ വിഷയത്തിന്റെ ഗൗരവ്വം വർധിപ്പിക്കുന്നു.ഇതിനെതിരെ നിയമനടപടികളുമായി ഡിവൈഎഫ്ഐ മുന്നോട്ട് പോകും. കട്ടിപ്പാറ പഞ്ചായത്തിലെ മുസ്‌ലിം ലീഗ് - ബിജെപി അവിശുദ്ധ രാഷ്ട്രീയ കൂട്ട്കെട്ട് കൂടിയാണ് മുസ്‌ലിം ലീഗ് വാർഡ് മെമ്പർ ഈ പരിപാടിയുടെ ഭാഗമായതിലൂടെ പുറത്ത് വരുന്നത്.പിഞ്ചു കുഞ്ഞുങ്ങൾ അക്ഷരം പഠിക്കുന്ന അങ്കണവാടികളെ പോലും സംഘപരിവാർ ആശയ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ ജനകീയ പ്രതിഷേധം ഉയർന്നു വരണമെന്ന് ഡിവൈഎഫ്ഐ കട്ടിപ്പാറ മേഖല കമ്മിറ്റി ആവശ്യപ്പെടുന്നു.
0 Comments