LATEST

6/recent/ticker-posts

ഒരാൾക്ക് ഒരു പദവി,പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു മുസ്‌ലിം ലീഗ്


കോഴിക്കോട് :ഒരാൾക്ക് ഒരു പദവി നയം നടപ്പാക്കി,പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു മുസ്‌ലിം ലീഗ്



നിയമസഭാ തിരഞ്ഞെടുപ്പിനെതുടർന്ന് പാർട്ടി സംസ്ഥാന ഭാരവാഹികൾ പുതിയ പദവികളിലേക്ക് 
നിയോഗിക്കപ്പെട്ടതിനെതുടർന്ന് ഒഴിവുവന്ന സ്ഥാനങ്ങളിലേക്ക് പാർട്ടി സംസ്ഥാന പ്രവർത്തക സമിതി അധികാരപ്പെടുത്തിയതനുസരിച്ച് പുതിയ 
ഭാരവാഹികളെ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.

 *സംസ്ഥാന ഭാരവാഹികൾ* 

പി അബ്ദുൽ ഹമീദ് (മലപ്പുറം), എ.അബ്ദുറഹിമാൻ (കാസർക്കോട്), ശ്യാം സുന്ദർ (ഹരിപ്പാട്) എന്നിവരെ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായും പി ഉബൈദുല്ല (മലപ്പുറം), കമാൽ മാക്കിയിൽ (ആലപ്പുഴ), റഫീഖ് മണിമല (കോട്ടയം) എന്നിവരെ സംസ്ഥാന സെക്രട്ടറി മാരായും നിയോഗിച്ചു.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ

മുഹമ്മദ് ടി പാറാട് (കണ്ണൂർ), ജി മാഹീൻ അബൂബക്കർ (തിരുവനന്തപുരം) എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായി പ്രഖ്യാപിച്ചു

 *കാസർക്കോട് ജില്ല* 

കാസർക്കോട് ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ പ്രസിഡ ണ്ടായി മുൻ എം.എൽ.എ എൻ.എ നെല്ലിക്കുന്നിനെയും ജനറൽ സെക്രട്ടറിയായി പി.എം മുനീർ ഹാജിയേയും ട്രഷററായി കെ.ഇ.എ ബക്കറി നേയും നിയമിച്ചു. വൈസ് പ്രസിഡണ്ടുമാരായി കെ.എം അബ്ദുറഹിമാൻ, വി.കെ ബാവ (തൃക്കരിപ്പൂർ) എന്നിവരേയും സെക്രട്ടറിയായി അഷ്റഫ് എടനീരിനെയും നിയമിച്ചു.

 *കോഴിക്കോട് ജില്ല* 

കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി ടി.ടി ഇസ്‌മായിലിനെയും ജനറൽ സെക്രട്ടറിയായി സൂപ്പി നരിക്കാട്ടിരിയേയും ട്രഷററായി എൻ.സി അബൂബക്കറിനെയും നിയോഗി ച്ചു. വൈസ് പ്രസിഡണ്ടുമാരായി എൻ.പി മുഹമ്മദാലി (നാദാപുരം), അനീസ് ആദം (കോ ഴിക്കോട്), കെ.വി മുഹമ്മദ് (താമരശ്ശേരി) എന്നിവരേയും സെക്രട്ടറിമാരായി പി.കെ ഷ റഫുദ്ദീൻ (കുന്ദമംഗംലം), ടി മൊയ്തീൻകോയ (കൊടുവള്ളി), റിയാസ് അരീക്കാട് (ബേപ്പൂർ), കെ.എം.എ റഷീദ് (കുന്ദമംഗലം) എന്നിവരേയും നി യമിച്ചു.

 *മലപ്പുറം ജില്ല* 

മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി മുൻ എം.എൽ.എ അഡ്വ. എം ഉമ്മറിനെ (മഞ്ചേരി) നിയമിച്ചു. സെക്രട്ടറിമാരായി 
ശരീഫ് കുറ്റൂർ, മുജീബ് കാടേരി എന്നിവരേയും നിയമിച്ചു.

 *എറണാകുളം ജില്ല* 

എറണാകുളം ജില്ലാ മുസ്ല‌ിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി അഷ്റഫ് മൂപ്പനേയും ട്രഷററായി കെ.എച്ച് മുഹമ്മദ് കുഞ്ഞിയേയും വൈസ് പ്രസിഡണ്ടായി പി.എ അ ഹമ്മദ് കബീറിനെയും പ്രഖ്യാപിച്ചു.

 *കൊല്ലം ജില്ല* 

കൊല്ലം ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി പോരേടം ബദറിനേയും സെക്രട്ടറിയായി കാട്ടൂർ ബഷീറിനെയും നിയോഗിച്ചു.

തിരുവനന്തപുരം ജില്ല

തിരുവനന്തപുരം ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ പ്രസിഡണ്ടായി നിസാർ മുഹമ്മദ് സുൽഫിയേയും ജനറൽ സെ ക്രട്ടറിയായി എം മാഹീൻ അ ബൂബക്കർ കാട്ടാക്കടയേയും നിയോഗിച്ചു. ഫറാസ് മാറ്റപ്പള്ളി, ജസീം മഹാണി, ഹാരിസ് കരമന എന്നിവരെ
 സെക്രട്ടറിമാരായും നിയോഗിച്ചു

Post a Comment

0 Comments