LATEST

6/recent/ticker-posts

നെടുമ്പാശ്ശേരിയില്‍ അമിത വേഗതയിലെത്തിയ മിനി കൂപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

എറണാകുളം: നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവതികളും ഒരു യുവാവുമാണ് മരിച്ചത്. വയനാട് സ്വദേശിനി ദേവിക(21), പാലക്കാട് സ്വദേശിനി ഗോപിക(22), സൗത്ത് കര്‍ണാടക സ്വദേശി ഇയാസ്(21) എന്നിവരാണ് മരിച്ചത്. അമിത വേഗതയിലെത്തിയ കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവർ സുഹൈല്‍ സജീവിനെ നാട്ടുകാർ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്. ഇയാള്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ടെന്ന് പോലിസ് പറഞ്ഞു. രാജഗിരിയില്‍ ബികോം വിദ്യാര്‍ഥിയാണ്

Post a Comment

0 Comments