LATEST

6/recent/ticker-posts

കട്ടിപ്പാറ ടൗണിൽ ബസ് വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണം.

താമരശേരി: പതിറ്റാണ്ടുകളായി കട്ടിപ്പാറയിലെ പൊതു സമൂഹത്തിന് ബസ് കാത്തിരിപ്പ് കേന്ദ്രം ഉണ്ടായിരുന്നത് മലയോര ഹൈവെ റോഡ് വികസനത്തിൻ്റെ പേരിൽ പൊളിച്ചു മാറ്റിയതു കാരണം വൃദ്ധന്മാരും സ്ത്രീകളും വിദ്യാർത്ഥികളും ചെറിയ കുട്ടികളും അടക്കമുള്ള യാത്രക്കാർ പ്രയാസം നേരിടുകയാണ് . ആവശ്യമായ സ്ഥലം അനുവദിച്ച് കിട്ടിയിട്ടും സമയബന്ധിതമായി ബസ് കാത്തിരിപ്പ് കേന്ദ്രം പണി പൂർത്തിയാക്കാൻ വൈകുന്നതിൽ കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ പ്രതിഷേധിച്ചു. എത്രയും പെട്ടെന്ന് ബസ് കാത്തിരിപ്പ് കേന്ദ്രം പണി പൂർത്തികരിക്കണമെന്ന് യോഗം  ആവശ്യപ്പെട്ടു .. കെ.വി. സെബാസ്റ്റ്യൻ അധ്യക്ഷനായി. ഷാൻ കട്ടിപ്പാറ . രാജു ജോൺ. സലിം പു ല്ലടി.എൻ. പി കുഞാലികുട്ടി. സെബാസ്റ്റ്യൻ ഏറത്ത്. റെജി മണിമല. മാത്യു കൊഴുവനാൽ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments