LATEST

6/recent/ticker-posts

സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുത്തശ്ശി അന്തരിച്ചു; ദിപ്കെയ്ക്ക് മടങ്ങാൻ അനുവാദം.

കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായ് ശങ്കർ ദിപ്കെ (80) അന്തരിച്ചു. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലെ സാന്തുക് പിംപ്രി ഗ്രാമത്തിലാണ് ഇവർ താമസിക്കുന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു.  "
 

ദിപ്കെയുടെ പിതാവ് ഭഗവാൻ ദിപ്കെയുടെ അമ്മയാണ് സാവിത്രിബായ്. ദിപ്കെയുടെ മാതാപിതാക്കളായ അനിതയും ഭഗവാൻ ദിപ്കെയും ഇപ്പോൾ ഛത്രപതി സംഭാജിനഗറിലാണ്. അവിടെ അവരുടെ വീടിന് പുറത്ത് പൊലീസ് വിന്യാസമുണ്ട്. മരണവാർത്തയറിഞ്ഞതോടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കുന്നതിനായി അവർ ഉടൻ ഹിംഗോളിയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. 


മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനായി ഡൽഹിയിലെത്തിയ ദിപ്കെ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പോയ ദിപ്കെയെ ഡല്‍ഹി വിമാനത്താവളത്തിൽവച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുത്തശ്ശിയുടെ മരണവാർത്ത പുറത്തുവന്നതോടെ ദിപ്കെയെ ഛത്രപതി സംഭാജിനഗറിലേക്കോ ഹിംഗോളിയിലേക്കോ യാത്ര ചെയ്യാൻ ഡൽഹി പൊലീസ് അനുവദിക്കുമോ എന്നതിനെ കുറിച്ച് വ്യക്തതയില്ല. മഹാരാഷ്ട്രയിലേക്ക് മടങ്ങാൻ അനുവാദം നൽകിയേക്കുമെന്നാണ് സൂചന


Post a Comment

0 Comments