LATEST

6/recent/ticker-posts

വീടിന് സമീപം കാർ മതിലിലിടിച്ച് തീപിടിച്ചു; മധ്യ വയസ്കന് ദാരുണാന്ത്യം

കോഴിക്കോട്: വീടിന് സമീപത്തെ മതിലിൽ കാർ ഇടിച്ചു തീപിടിച്ച് കോഴിക്കോട് മഠത്തിൽമുക്കിൽ  മധ്യ വയസ്കന് ദാരുണാന്ത്യം. ചേവായൂർ സ്വദേശി സുധാകരൻ (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.



സുധാകരന്റെ വീടിന് സമീപത്തെ മതിലിൽ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.

ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിക്കുകയായിരുന്നു. പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്

Post a Comment

0 Comments