കൊടുവള്ളി: എസ്‌ഡിപിഐയുടെ യുവജന സംഘടനയായ യങ് ഡെമോക്രാറ്റ്സ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി നിലവിൽ വന്നു.
മുഹമ്മദ് മുഹ്‌നിസ് പ്രസിഡന്റായും ഹാനി ശാക്കിർ, ഹസ്ന ഫെബിൻ എന്നിവർ വൈസ് പ്രസിഡന്റുമാരായും മൂസ ഫഹമി, മുഹമ്മദ് നാഫിഹ് എന്നിവർ സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.
മുഹമ്മദ് ഷാമിൽ കെ.ടി., അജ്മൽ ഇ.പി., ഹിബ ഫാത്തിമ, മുഹമ്മദ് സിനാൻ, ദാനിഷ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും അൻസൽ ട്രഷററായും ചുമതലയേറ്റു.
മുഹമ്മദ് അസ്‌ലം, ഫസീഹ്, മുഹമ്മദ് അജ്നാസ്, ആയിഷ മിന്നത്ത് എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.
യുവജനങ്ങളുടെ സാമൂഹികവും പൊതുപ്രവർത്തനപരവുമായ ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനും മണ്ഡലം തലത്തിൽ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും പുതിയ കമ്മിറ്റി നേതൃത്വം നൽകും.
0 Comments