LATEST

6/recent/ticker-posts

എം ഡി എം എ യുമായി തെയ്യപ്പാറ സ്വദേശിയായ യുവാവ് പോലീസ് പിടിൽ.

താമരശ്ശേരി: എലോക്കരയിൽ 2.134 ഗ്രാം എ ഡി എം എ യുമായി യുവാവ് പോലീസ് പിടിയിൽ. കോടഞ്ചേരി ,തെയ്യപ്പാറ ,ഉള്ളാ ട്ടുപറമ്പിൽ യു. പി. ആഷിഖി (29)നെയാണ്  കോഴിക്കോട് റൂറൽ എസ്.പി. മെറിൻ ജോസഫ് ഐ.പി. എസ് ൻ്റെ കീഴിലുള്ള സംഘം പിടികൂടിയത്.  ഇന്നലെ രാത്രി പത്ത് മണിയോടെ ഇങ്ങാപ്പുഴ യിൽ പെട്രോളിംഗ് നടത്തുകയായിരുന്ന താമരശ്ശേരി എസ് ഐ യും ഡാൻസാഫ് സംഘവും ചേർന്നാണ്  ഇയാളെ പിടികൂടിയത്.  പോലീസിനെ കണ്ടു കാർ എലോക്കരയിലുള്ള ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലേക്ക് ഓടിച്ചു കയറ്റി കാറിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിക്കുന്നതിന് ഇടയിലാണ് ഇയാൾ പോലീസിൻ്റെ പിടിയിലായത്. കാറിൻ്റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ച നിലയിലാണ് എം ഡി എം എ യും ഡിജിറ്റൽ ത്രാസും സിപ് ലോക്ക്  പാക്കറ്റുകളും കണ്ടെടുത്തത്. കഴിഞ്ഞ വർഷവും ഇയാൾ എം ഡി എം എ യുമായി താമരശ്ശേരി പോലീസിൻ്റെ പിടിയിലായിരുന്നു. ആ കേസിൽ അന്ന് തന്നെ ജാമ്യം ലഭിച്ചു ഇറങ്ങിയതാണ്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായുള്ള പരിശോധനയിൽ ആണ് ഇപ്പോൾ പിടിയിലായത്.  താമരശേരി ഡി വൈ എസ് പി കെ. എ ബോസ്, നാർക്കോട്ടിക് സെൽ ഡി വൈ എസ് പി റാണ ചന്ദ്രൻ എന്നിവരുടെ നിർദേശപ്രകാരം   താമരശേരി എസ്. ഐ. സുമിൻ.ജി,, എ.എസ്. ഐ റെജി പി.ഡി , രാഹുൽ. എം.കെ, ഡാൻസാഫ് അംഗങ്ങളായ രാജീവ് ബാബു, ജയരാജൻ എൻ എം, ജിനീഷ്. പി പി, അനസ്. പി.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments