LATEST

6/recent/ticker-posts

ചിക്കൻ ബിരിയാണിയില്‍ വണ്ട് ,പാരഡൈസിന് പൂട്ടു വീണു

കുന്നമംഗലം: ചിക്കൻ ബിരിയാണിയില്‍ നിന്ന് വണ്ടിനെ കണ്ടെത്തിയ സംഭവത്തിൽ  മുറിയനാലിലെ പാരഡൈസ് ഹോട്ടലിന്  പൂട്ടിട്ടു ഭക്ഷ്യസുരക്ഷാ വിഭാഗം .


ഇന്നലെ രാത്രി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവർക്കാണ് ബിരിയാണിയില്‍ നിന്ന് വണ്ടിനെ ലഭിച്ചതെന്നാണ് വിവരം ലഭിക്കുന്നത്. ബിരിയാണിയില്‍ പ്രാണിയെ കണ്ടെത്തിയതിനെ തുടർന്ന് ഉപഭോക്താക്കള്‍ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി. പരിശോധനയില്‍ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷ്യവിഭവങ്ങളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഭക്ഷണത്തിന്റെ ഗുണനിലവാരത്തില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ഹോട്ടല്‍ അടപ്പിച്ചത്.

Post a Comment

0 Comments