കോഴിക്കോട്കാ:ലം തെറ്റി വന്ന കനത്ത ചൂടിൽ ദാഹം തീർക്കാൻ ഒരിത്തിരി നാരങ്ങാവെള്ളം കുടിക്കാന് ചെറുനാരങ്ങ വാങ്ങാന് പോയാൽ ദാഹം ആവിയായി പോകും.ചെറു നാരങ്ങ എന്ന വസ്തു കിട്ടാക്കനിയായി മാറി.ഉളളതിന് ആണെങ്കിൽ പൊള്ളുന്ന വില യും.കിലോക്ക് 250 കടന്നു ഉയരങ്ങളിലേക്ക് കുതിക്കുന്നു.
വലിപ്പ ചെറുപ്പമില്ലാതെയാണ് വില. ചെറിയ ഇനം നാരങ്ങയാണ് ഇപ്പോള് വിപണിയിലുള്ളത്. മൊത്ത വിപണി അനുസരിച്ചാണ് ചില്ലറ വില്പനക്കാര് വില നിശ്ചയിക്കുന്നത്. 180 രൂപയാണ് മൊത്ത വിതരണക്കാരുടെ വില. ചില്ലറ വില്പന കേന്ദ്രങ്ങളില് ഇത് 250 രൂപയ്ക്ക് വില്ക്കും.
ശക്തമായ മഴ അനുഭവപ്പെട്ട ജൂണ്, ജൂലൈ മാസങ്ങളില് 80, 90 എന്ന ക്രമത്തിലായിരുന്നു ചെറുനാരങ്ങയുടെ വില. ഓണക്കാലത്ത് ഇത് 100 മുതല് 120 രൂപ വരെ എത്തിയിരുന്നു. നാരങ്ങയുടെ വരവ് കുറഞ്ഞതാണ് വില ഉയരാന് കാരണമെന്ന് വ്യാപാരികൾ പറയുന്നു
ആന്ധ്രയില് നിന്നുള്ള ചെറുനാരങ്ങയുടെ വരവ് നിലച്ചതോടെ തമിഴ്നാടിനെ ആശ്രയിക്കേണ്ടി വന്നു. തമിഴ്നാട്ടില് നിന്നുള്ള വരവും കുറഞ്ഞതോടെ വിപണിയില് ചെറുനാരങ്ങ കിട്ടാക്കനിയായി. ഉള്ളതിന് തീ വിലയും.
കാലവർഷം വിട്ടു നിന്നതോടെ ചൂട് കനക്കുന്നത് കാരണം ഇപ്പോള് തന്നെ ജ്യൂസ് കടകളിലും തട്ടുകടകളിലും നാരങ്ങാവെള്ളത്തിന് ആവശ്യക്കാരേറി. ഒപ്പം വിവാഹ സീസണ് കൂടി വന്നതോടെ ചെറുനാരങ്ങയുടെ ആവശ്യകത വര്ധിച്ചു. ഇത് വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്തു.
0 Comments