യു.ഡി.എഫ് സർക്കാർ വരാൻ യാസീൻ ഓതി യവർ പൂക്കി സർക്കാർ പോവാൻ ഖത്തം ഓതുന്ന തിരക്കിലാണെന്ന് സംസ്ഥാനത്തെ പവര്‍കട്ടില്‍ സര്‍ക്കാരിനെ ട്രോളി സിപിഐഎം നേതാവ് കെ ടി ജലീല്‍. മാറ്റത്തിന് വോട്ട് ചെയ്തവരെ, ഇത്രവേഗം മാറ്റം അനുഭവിപ്പിക്കാന്‍ 'പൂക്കി' സര്‍ക്കാരിന് കഴിയുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ദിവസവും രാത്രി നാല് കട്ടുണ്ടെന്നും ഇന്ദിരാ കട്ട്, പൂക്കി കട്ട്, രാഹുല്‍ കട്ട്, പാണക്കാട് കട്ട് എന്നിവയാണതെന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫ് സര്‍ക്കാര്‍ വരാന്‍ 'യാസീന്‍' ഓതിയവര്‍, പൂക്കി സര്‍ക്കാര്‍ പോകാന്‍ 'ഖത്തം' ഓതിത്തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മാറ്റത്തിന് വോട്ട് ചെയ്തവരെ, ഇത്രവേഗം മാറ്റം അനുഭവിപ്പിക്കാന്‍ ''പൂക്കി' സര്‍ക്കാരിന് കഴിയുമെന്ന് ആരും പ്രതീക്ഷിച്ചില്ല. 10 കൊല്ലം കേള്‍ക്കാത്തതും കാണാത്തതും കേരളം കണ്ടുതുടങ്ങി.
പവര്‍ക്കട്ട് ഇതാ വന്നെത്തി!
'ഏത് മാര്‍ഗ്ഗത്തിലായാലും വൈദ്യുതി കട്ട് ഒഴിവാക്കാൻ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകാതെ കാര്യങ്ങള്‍ ചെയ്യണം'
ദിവസവും രാത്രി നാല് കട്ട്!
ഒന്നാമത്തെ കട്ട് : ഇന്ദിരാ കട്ട്
രണ്ടാമത്തെ കട്ട് : പൂക്കി കട്ട്
മൂന്നാമത്തെ കട്ട് : രാഹുല്‍ കട്ട്
നാലാമത്തെ കട്ട് : പാണക്കാട് കട്ട്
0 Comments