ഡ്യൂട്ടിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മുക്കം കാരമൂല സ്വദേശി കുറാമ്പ്ര (വലിയങ്ങ്) കുഞ്ഞാലിയുടെ മകന്‍ മിദ്‌ലാജ് ആണ് മരണപ്പെട്ടത്.
രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ പെട്ടെന്ന് ഹൃദയസ്തംഭനം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാതാവ്: ആമിന. ഭാര്യ: ഹന്ന തസ്നിം. മക്കള്‍: അഹമ്മദ് മാസിന്‍, മിന്‍സ ഫാത്തിമ.
സഹോദരങ്ങള്‍: അഞ്ജു ഫാത്തിമ (കൈതപ്പൊയില്‍), മിന്‍ഹാജ്. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
0 Comments