കൊടുവള്ളി: കോഴിക്കോട് - വയനാട് ദേശീയപാതയിൽ പാലക്കുറ്റി ആക്കിപ്പോയിൽ ജുമാ മസ്ജിദിന് മുൻപിൽ പുലർച്ചെ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങളിൽ ഇടിച്ച് അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിലും അഞ്ചോളം ബൈക്കുകളിലുമാണ് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ചു കയറിയത്. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമോ ആർക്കും പരിക്കുകളോ ഇല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പുലർച്ചെയായതിനാൽ റോഡിലും പള്ളി പരിസരത്തും ആളുകളുടെ സാന്നിധ്യം കുറവായിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി.
അപകടത്തെ തുടർന്ന് പ്രദേശത്ത് നാട്ടുകാരും മറ്റ് യാത്രക്കാരും ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് എത്തി.
0 Comments