LATEST

6/recent/ticker-posts

പാതി രാത്രി അടുക്കളയിൽ പൂച്ചയുടെ നില വിളി; വീട്ടുകാർ കണ്ടത് കഞ്ഞിക്കലത്തിൽ മൂർഖൻ

ഇരിട്ടി: അടുക്കളയിൽ നിന്നും  പൂച്ച യുടെ നിർത്താതെ യുള്ള ഭീതി നിറഞ്ഞ കരച്ചിൽ കേട്ട് ചെന്ന് നോക്കിയ വീട്ടുകാർ അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടി പോയി.കഞ്ഞിക്കലത്തിലൊളിച്ച  വിഷപ്പാമ്പിനെയാണ് അവർ  കണ്ടത് . ഭയം കൊണ്ട് വിറച്ചു പോയ വീട്ടീകാർ അയൽവാസി കളെ വിളിച്ചു കൂട്ടിയെങ്കിലും ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ യാണുണ്ടായത്.തില്ലങ്കേരി സ്വദേശി മുനീർ ഫൈസിയുടെ വീട്ടിലാണ് വ്യാഴാഴ്ച പുലർച്ചെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. 








അർദ്ധരാത്രിയിൽ കഞ്ഞിക്കലത്തിൽ കയറിക്കൂടിയ മൂർഖൻ പാമ്പിനെ വനംവകുപ്പ് താൽക്കാലിക ജീവനക്കാരനും മാർക്ക് (MARK) പ്രവർത്തകനുമായ ഫൈസൽ വിളക്കോട് സാഹസികമായി പിടികൂടി.






വ്യാഴാഴ്ച‌ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. അടുക്കളഭാഗത്തുനിന്ന് പൂച്ചയുടെ ഭയന്നുള്ള കരച്ചിലും അസ്വാഭാവിക ശബ്‌ദവും കേട്ടാണ് വീട്ടുകാർ ഉറക്കമുണർന്ന് പരിശോധിക്കാനെത്തിയത്. ലൈറ്റിട്ടു നോക്കിയപ്പോൾ അടുക്കളയിൽ പാമ്പിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെടുകയായിരുന്നു. ആളനക്കം കേട്ട് പരിഭ്രാന്തയായ മൂർഖൻ തൊട്ടടുത്തുണ്ടായിരുന്ന വലിയ കഞ്ഞിക്കലത്തിനുള്ളിലേക്ക് കയറി ഒളിക്കുകയായിരുന്നു.






തുടർന്ന് വീട്ടുകാർ ഉടൻതന്നെ പാമ്പ് പിടുത്തക്കാരൻ ഫൈസൽ വിളക്കോടിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഫൈസൽ വീട്ടുകാർക്ക് അപകടമൊന്നും കൂടാതെ കഞ്ഞിക്കലത്തിനുള്ളിൽ നിന്ന് മൂർഖനെ സുരക്ഷിതമായി പുറത്തെടുത്ത് ചാക്കിലാക്കി.

പ്രദേശവാസികളിൽ ഏറെ ഭീതി പരത്തിയ സംഭവത്തിനൊടുവിൽ പിടികൂടിയ മൂർഖൻ പാമ്പിനെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടതായി അധികൃതർ അറിയിച്ചു 

Post a Comment

0 Comments