തിരുവനന്തപുരം: സംസ്ഥാനത്ത് സവാള വിലയിലുണ്ടായ ക്രമാതീതമായ വർദ്ധനവ് തടയാനും ജനങ്ങൾക്ക് ആശ്വാസം നൽകാനും ശക്തമായ വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ. വിപണിയെ അതിന്റെ വഴിക്ക് വിടില്ലെന്നും വില നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖ് പി.ആർ. ചേംബറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതിന്റെ ഭാഗമായി നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻ.സി.സി.എഫ്) വഴി 100 ടൺ സവാള സംഭരിച്ച് വിപണിയിലെത്തിക്കും. ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി കഴിഞ്ഞു. ഇങ്ങനെ സംഭരിക്കുന്ന സവാള സപ്ലൈകോ, ഹോർട്ടികോർപ്പ് ഔട്ട്ലറ്റ്ലെറ്റുകൾ വഴി കിലോയ്ക്ക് 35 രൂപ നിരക്കിൽ സാധാരണക്കാർക്ക് ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കൊല്ലങ്കോട്, കായംകുളം, ചാല, നോർത്ത് പറവൂർ തുടങ്ങിയ വിപണികളിൽ സവാളയുടെ മൊത്തവ്യാപാര വില കിലോയ്ക്ക് 58 മുതൽ 80 രൂപ വരെ ഉയർന്ന സാഹചര്യത്തിൽ ഇത്തരം പ്രദേശങ്ങൾക്ക് വിതരണത്തിൽ മുൻഗണന നൽകും.
0 Comments