LATEST

6/recent/ticker-posts

ഇന്നും ചൂട് കനക്കും: താപനില 4 ഡിഗ്രി വരെ ഉയര്‍ന്നേക്കും, ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ചൂട് വീണ്ടും കനക്കുന്നു. സംസ്ഥാനത്ത് ഇന്നും താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്







ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിർദേശവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഇടയ്ക്കിടെ മഴ ലഭിക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും ചൂട് കുറയാത്ത സാഹചര്യമാണ്.








കടുത്ത ചൂട് ആരോഗ്യത്തെയും ബാധിക്കാമെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പുറത്തിറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. വെയിലത്ത് പോകുമ്പോള്‍ കുടയും സണ്‍ഗ്ലാസും ഉപയോഗിക്കുന്നതിനൊപ്പം അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും സഹായകരമാണ്. ശരീരത്തില്‍ ജലാംശം കുറയാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും നിർദേശമുണ്ട്.






അതേസമയം, ചൂടിനൊപ്പം സംസ്ഥാനത്ത് മഴയ്ക്കും സാധ്യതയുണ്ട്. 

Post a Comment

0 Comments