LATEST

6/recent/ticker-posts

ഹിന്ദിയെച്ചൊല്ലി വാഗ്വാദം; കേരള അംഗങ്ങൾ ഇറങ്ങിപ്പോയി.

ദേശീയ വനിതാ കമ്മിഷൻ ചെയർപഴ്‌സൻ വിജയ രഹത്കർ  നോക്കു കുത്തി 





ന്യൂഡൽഹി∙ രാജ്യത്തെ വനിതാ നിയമസഭാംഗങ്ങളെ പരിശീലിപ്പിച്ച് ജനാധിപത്യം ശക്തിപ്പെടുത്താനുള്ള ദേശീയ വനിതാ കമ്മിഷന്റെ ദ്വിദിന പരിശീലന പരിപാടിയിൽ ഹിന്ദിയെച്ചൊല്ലി വാഗ്വാദം.ഹിന്ദി അറിയില്ലെങ്കിൽ മലയാളി എംഎൽഎമാരെ പഠിപ്പിക്കാമെന്ന്  ഉത്തർപ്രദേശിലെ എംഎൽഎയുടെ വെല്ലുവിളി യാണ് വാഗ്വാദത്തിലും, ഇറങ്ങി പ്പോക്കിലും കലാശിച്ചത്.


രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്ര ഭരണപ്രദേശങ്ങളിൽനിന്നുമായി 390ലേറെ എംഎൽഎമാർ പങ്കെടുത്ത പരിപാടിയിൽ ഹിന്ദി മാത്രം ആശയവിനിയമത്തിനുള്ള മാധ്യമമാക്കിയത് കേരളത്തിലെ എംഎൽഎമാർ ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഹിന്ദി രാഷ്ട്രഭാഷയാണെന്നും ഹിന്ദിയിൽതന്നെ ചർച്ചകൾ നടക്കുമെന്നും ഉത്തരേന്ത്യയിലെ എംഎൽഎമാർ വിളിച്ചു പറഞ്ഞുവെന്നും പിന്നീട് പരിശീലന ഹാളിൽ ജയ്ശ്രീ രാം, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയെന്നും കേരള നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു.









ഇത്രയേറെ പ്രതിഷേധങ്ങൾ തുടരുമ്പോഴും ദേശീയ വനിതാ കമ്മിഷൻ ചെയർപഴ്‌സൻ വിജയ രഹത്കർ നിശബ്ദത പാലിച്ചെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ദേശീയതലത്തിലുള്ള പരിപാടിയിൽ എല്ലാ സംസ്ഥാനക്കാരെയും പരിഗണിച്ചൊരു മൊഡ്യൂൾ തയാറാക്കാൻ ദേശീയ വനിതാ കമ്മിഷൻ തയാറാകാത്തതിൽ നിരാശയുണ്ടെന്ന് മന്ത്രി കെ.എ.തുളസി പറഞ്ഞു. ഹിന്ദി എന്ന ഭാഷയല്ല പ്രശ്നം മറിച്ച് ദേശീയതലത്തിൽ എല്ലാ എംഎൽഎമാരെയും ഉൾക്കൊള്ളാനുള്ള നടപടി കമ്മിഷന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

Post a Comment

0 Comments