കൊടുവള്ളി :കിഴക്കോത്ത് പന്നൂരിൽ ഇന്ന് രാവിലെ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ പൂനൂർ സ്വദേശി മരിച്ചു. പൂനൂർ ഒതയോത്ത് ചാലിൽ പുറായിൽ പ്രകാശൻ (58) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെ പന്നൂർ - നരിക്കുനി റോഡിൽ വെച്ച് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. ഉടൻതന്നെ നാട്ടുകാർ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
0 Comments