LATEST

6/recent/ticker-posts

നിരവധി ഒഴിവുകളുമായി ലുലു ഗ്രൂപ്പ്; കേരളത്തില്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂ, ശമ്പളം 2,000 ദിര്‍ഹം വരെ

ലുഗ്രൂപ്പിന്റെ ഗള്‍ഫ് മേഖലയിലെ സ്ഥാപനങ്ങളിലേക്ക് നിരവധി തൊഴിലവസരങ്ങള്‍. കേരളത്തില്‍ വച്ച്‌ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യു വടക്കന്‍ ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സെപ്റ്റംബര്‍ 26ന് കോഴിക്കോട് പാലയം, സ്‌നേഹാഞ്ജലി കമ്മ്യൂണിറ്റി ഹാളിലും , തെക്കൻ ജില്ലകളിലുളളവർക്ക് നാളെപാലക്കാട് നൂറാണി കോര്‍ട്ട് റോഡിലുള്ള ഷാദി മഹലില്‍ വച്ച്‌ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് ഇന്റര്‍വ്യു നടക്കുക. രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെയാണ് ഇന്റര്‍വ്യു .






 അഭിമുഖത്തിനെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ കരുതിയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് താമസം ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 75938 12223, 75938 12225 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.






സെയില്‍സ്മാന്‍, ക്യാഷിയര്‍, സ്റ്റോര്‍കീപ്പര്‍, സിഎസ്‌ആര്‍, ബുച്ചര്‍, ഫിഷ്‌മോംഗര്‍, കുക്ക്, സെക്യൂരിറ്റി, ഇലക്‌ട്രീഷ്യന്‍, ബേക്കര്‍, മലബാര്‍ സ്‌നാക്‌സ് മേക്കര്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍.

സെയില്‍സ്മാന്‍/ക്യാഷിയര്‍ തസ്തികയിലേക്ക് ഗാര്‍മെന്റ്‌സ്, സാരി, ഫുട്വെയര്‍, ഇലക്‌ട്രോണിക്‌സ്, ഹൗസ്ഹോള്‍ഡ്, സൂപ്പര്‍മാര്‍ക്കറ്റ് മേഖലകളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. 20 മുതല്‍ 28 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം 1,400 ദിര്‍ഹം.




സ്റ്റോര്‍കീപ്പര്‍/സിഎസ്‌ആര്‍ തസ്തികയിലേക്ക് സിസ്റ്റം പരിജ്ഞാനത്തോടൊപ്പം കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ആവശ്യമാണ്. പ്രായപരിധി 22 മുതല്‍ 30 വയസ് വരെ. ശമ്പളം 1,600 മുതല്‍ 1,800 ദിര്‍ഹം വരെ.






ബുച്ചര്‍, ഫിഷ്‌മോംഗര്‍, കുക്ക്, സെക്യൂരിറ്റി, ഇലക്‌ട്രീഷ്യന്‍, ബേക്കര്‍, മലബാര്‍ സ്‌നാക്‌സ് മേക്കര്‍ തുടങ്ങിയ തസ്തികകളിലേക്ക് ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള 40 വയസില്‍ താഴെയുള്ള പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ശമ്പളം 1,600 മുതല്‍ 2,000 ദിര്‍ഹം വരെ


Post a Comment

0 Comments