LATEST

6/recent/ticker-posts

സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് പാമ്പുകടിയേറ്റു

താമരശേരി: സ്കൂള്‍ ഗ്രൗണ്ടില്‍ അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് പാമ്പുകടിയേറ്റു. പള്ളിപ്പുറം ചാലക്കര ഗവ. യു.പി. സ്കൂളിലെ വിദ്യാർഥി അഹിയാൻ മുഹമ്മദിനാണ് പാമ്പുകടിയേറ്റത്



ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്നാണ് വിവരം. തുടർന്ന് അധ്യാപകർ കുട്ടിയെ ഉടൻ താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് അഹിയാൻ മുഹമ്മദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. 

Post a Comment

0 Comments