താമരശ്ശേരി: ഫ്രഷ് കട്ട് കമ്പനിക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയ പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലംമാറ്റി. കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി നൗഷാദ് അലി എം.പിയെയാണ് പെരുവയൽ പഞ്ചായത്തിലേക്ക് മാറ്റിയത്. 48 പഞ്ചായത്ത് സെക്രട്ടറിമാരെ മാറ്റിയ ഉത്തരവിലാണ് നൗഷാദ് അലിയെയും സ്ഥലംമാറ്റിയത്. ഇത് സ്വാഭാവിക സ്ഥലം മാറ്റം മാത്രമാണെന്നും ശിക്ഷ നടപടി യുടെ ഭാഗമായല്ലെന്നും അധികൃതർ വ്യക്തമാക്കി.
0 Comments