LATEST

6/recent/ticker-posts

കൊടുവള്ളിയിൽ 22 ഗ്രാം എം.ഡി.എം.എ യും 412000 രൂപയും സഹിതം മൂന്ന് യുവാക്കൾ പിടിയിൽ.

താമരശ്ശേരി:കൊടുവള്ളിയിൽ  22 ഗ്രാം എം.ഡി.എം.എ യും 412000 രൂപയും കാറും സഹിതം മൂന്ന് യുവാക്കൾ പിടിയിൽ.






കൂമ്പാറ ചുടലക്കണ്ടിയിൽ അൽഅമീൻ (19),കൊടുവള്ളി മാനിപുരം നോനിക്കര മുഹമ്മദ് നവാസ് (27), കൊടുവള്ളി ഉളിയാടൻ കുന്ന് ഉമൈർ ഖാൻ (27) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.



ഓപ്പറേഷൻ തണ്ടറിൻ്റേയും, ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെയും ഭാഗമായി താമരശ്ശേരി എക് സൈസ് സർക്കിൾ സംഘം കൊടുവള്ളിക്ക് സമീപം നെല്ലാംകണ്ടിയമലബാർ
ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിലാണ്   വിൽപ്പനക്കായി സൂക്ഷിച്ച 21.99 ഗ്രാം എം.ഡി.എം.എ യും, 412000 രൂപയും, 5 ഫോണുകളും,മയക്കുമരുന്ന് വിൽപ്പനക്കായി ഉപയോഗിച്ച ഹോണ്ട സിറ്റി കാറും, ഉപയോഗിക്കാനുള്ള ഉപകരണങ്ങളും ഇവരിൽ നിന്നും പിടികൂടിയിട്ടുണ്ട്.


എക്സൈസ് ഇൻസ്പെക്ടർ ആർ സന്തോഷിൻ്റെ നേതൃത്വത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർ ഷംസുദ്ദീൻ, പ്രിവൻ്റീവ് ഓഫീസർമാരായ ഗിരീഷ്, ബിനീഷ് കുമാർ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ധനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ നൗഷീർ ടി വി, ഷഫീഖ് അലി, പ്രജീഷ് ഒട്ടി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments