കാസർകോട്: വീട്ടിലെ ടി.വി തകരാറിലായതിലെ മനോവിഷമം വീട്ടമ്മ ആ.ത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം കാശിമം ഗുഡ്ഡയിലെ പരേതനായ യോഗീഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (65) ആണ് മ.രിച്ചത്.
വീട്ടിലെ ടെലിവിഷന് തകരാറിലായതിനെ തുടര്ന്നുണ്ടായ മനോവിഷമത്തിലായിരുന്നു ഇവരെന്ന് ബന്ധുക്കള് പറയുന്നു.രാവിലെ എഴുന്നേറ്റ ഉടന് ടെലിവിഷന് കാണുന്നതും പതിവായിരുന്നു. എന്നാല് രണ്ട് ദിവസമായി ടി.വി തകരാറിലായിരുന്നു. വീട്ടില് ടെലിവിഷന് ഇല്ലാത്തത് സാവിത്രിയെ ഏറെ അസ്വസ്ഥയാക്കിയിരുന്നു.
ഇന്നലെ രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച ശേഷം സാവിത്രി ഉറങ്ങാന് കിടന്നിരുന്നു. രാവിലെ മകന് ഗുരുപ്രസാദ് പ്രഭു എഴുന്നേറ്റ് നോക്കിയപ്പോഴാണ് സാവിത്രിയെ അടുക്കളയില് കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തിയത്. അടുക്കളയില് സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയതായാണ് പ്രാഥമിക വിവരം.
ഫൈബർ കസേരയിൽ ഇരുന്ന നിലയിലായിരുന്നു തീകൊളുത്തിയത്. തീപിടിത്തത്തെ തുടര്ന്ന് കസേര ഉരുകി സാവിത്രിയുടെ ശരീരത്തില് ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. തുടര്ന്ന് മൃതദേഹം നിലത്ത് കമിഴ്ന്നുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്നും ബന്ധുക്കള് പറഞ്ഞു.
0 Comments