തിരുവനന്തപുരം: ജനം ടിവിയില്‍ നിന്നും അനില്‍ നമ്പ്യാർ രാജിവെച്ചു.ജനം ടിവിയുടെ സ്ഥാപക കാലം മുതൽ ചാനലിന്റെ മുൻനിര മാധ്യമ മുഖമായിരുന്ന മുതിർന്ന മാധ്യമപ്രവർത്തകനാണ് നമ്പ്യാർ
അടുത്തിടെ കാസർകോട്ടെ ഒരു വിഷയവുമായി ബന്ധപ്പെട്ട് അനിൽ നമ്പ്യാർ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ചാനൽ നേതൃത്വവുമായി നിലനിന്ന അഭിപ്രായവ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. അനിൽ നമ്പ്യാർ കൈമാറിയ രാജിക്കത്ത് ചാനൽ ചെയർമാൻ ചെങ്കൽ രാജശേഖരൻ നായർ, വർക്കിംഗ് ചെയർമാൻ ജി. സുരേഷ് കുമാർ, മുതിർന്ന ആർ.എസ്.എസ് നേതാവ് ജയകുമാർ എന്നിവരുൾപ്പെട്ട നേതൃത്വം തത്വത്തിൽ അംഗീകരിച്ചതായാണ് സൂചന. അതേസമയം, രാജി വിഷയത്തിൽ അനിൽ നമ്പ്യാർ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ലെങ്കിലും അടുത്ത സുഹൃത്തുക്കൾ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
സൂര്യ ടിവി ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളിലെ ദീർഘകാല പ്രവർത്തന പരിചയത്തിന് ശേഷമാണ് അദ്ദേഹം ജനം ടിവിയുടെ അമരക്കാരിലൊരാളായി എത്തുന്നത്. ചാനൽ പ്രൈം ടൈം ചർച്ചകളിലൂടെ സംഘപരിവാർ, ആർ.എസ്.എസ് നിലപാടുകൾ ശക്തമായി ഉയർത്തിപ്പിടിച്ച് ശ്രദ്ധേയനായ അദ്ദേഹം തികച്ചും അപ്രതീക്ഷിതമായാണ് പദവി ഒഴിയുന്നത്.ഏറ്റവും കൂടുതൽ പരിഹാസങ്ങൾക്കും, വിമർശനങ്ങൾക്കും വിധേയനായി മാറുകയും ചെയ്ത മാധ്യമ പ്രവർത്തകനണ് നമ്പ്യാർ.
0 Comments