ന്യൂഡല്‍ഹി:യുപിഐ സേവനങ്ങള്‍ തുടര്‍ന്നും സൗജന്യമെന്ന് പെയ്മെൻ്റ് കൗൺസിൽ ഓഫ് ഇന്ത്യ.
യുപിഐ ഇടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ചാർജ് ഈടാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ വ്യക്തതയുമായി പേയ്മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ.യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും തുടർന്നും സൗജന്യമായി ലഭിക്കുമെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.
യുപിഐ ഉപയോഗിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ വർധിച്ച സാഹചര്യത്തില്‍ സംവിധാനം സുസ്ഥിരമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള മാർഗങ്ങള്‍ സംബന്ധിച്ച് ചർച്ചകള്‍ നടക്കുന്നുണ്ടെന്നും കൗണ്‍സില്‍ അറിയിച്ചു. എന്നാല്‍ ഇതിന്റെ ഭാഗമായി ഉപഭോക്താക്കളില്‍ നിന്നോ ചെറുകിട വ്യാപാരികളില്‍ നിന്നോ യുപിഐ ഇടപാടുകള്‍ക്ക് നേരിട്ട് നിരക്ക് ഈടാക്കുമെന്ന തരത്തിലുള്ള തീരുമാനം നിലവിലില്ലെന്നാണ് വ്യക്തമാക്കിയത്.
യുപിഐ ഇടപാടുകള്‍ക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും ഇടയ്ക്കിടെ ഉയരാറുണ്ട്. നിലവിലെ സംവിധാനത്തില്‍ ഡിജിറ്റല്‍ പേയ്മെന്റുകളുടെ വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് സൗജന്യ ഇടപാട് സൗകര്യം തുടരുകയാണ്. യുപിഐ ഉപയോഗം രാജ്യത്ത് റെക്കോർഡ് തലങ്ങളിലേക്ക് ഉയരുന്നതിനിടെ, സംവിധാനത്തിന്റെ ദീർഘകാല സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനുള്ള നടപടികളാണ് ബന്ധപ്പെട്ട മേഖലയില്‍ ചർച്ച ചെയ്യുന്നത്. അതേസമയം, സാധാരണ ഉപഭോക്താക്കള്‍ക്ക് യുപിഐ സേവനങ്ങള്‍ സൗജന്യമായി തന്നെ തുടരുമെന്ന് പേയ്മെന്റ് കൗണ്‍സില്‍ വ്യക്തമാക്കി.
0 Comments