LATEST

6/recent/ticker-posts

കടയിൽ എത്തിയ യുവാവ് യുവതിയെ കടന്നുപിടിച്ചതായി പരാതി

പുതുപ്പാടി :പുതുപ്പാടി യിൽ കടയിൽ എത്തിയ യുവാവ് യുവതിയെ കടന്നുപിടിച്ചതായി പരാതി

 പഞ്ചായത്ത് ബസാറിൽ കടയിൽ സാധനം വാങ്ങാനെത്തിയ യുവാവാണ് കൗണ്ടറിൽ ഇരിക്കുകയായിരുന്ന യുവതിയെ കടന്നുപിടിച്ചത്.തിങ്കളാഴ്ച  വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവംബഹളം വെച്ചതോടെ യുവാവ് രക്ഷപ്പെടുകയായിരുന്നു.
 യുവതി വിവരം അറിയിച്ചതിനെ തുടർന്ന് ആളുകൾ തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. യുവതി താമരശ്ശേരി പോലീസിൽ പരാതി നൽകി.  സിസിടിവിയിൽ  യുവാവിൻ്റെ ദൃശ്യം പുറത്ത് വന്നിട്ടുണ്ട് 

ഇയാൾ മുമ്പ് രണ്ടു തവണ കടയിൽ വന്നിരുന്നതായും, പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതായും യുവതി പറഞ്ഞു.

Post a Comment

0 Comments