താമരശേരി:വർഷങ്ങളായി ഒരു ജനത നടത്തുന്ന സമരത്തിൻ്റെ വിജയം അണപൊട്ടി ഒഴുകിയപ്പോൾ താമരശേരി യിലെത്തിയത് നൂറുകണക്കിന് പേർ.
അമ്പായത്തോട് ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാൻ്റിൻ്റ് അടച്ച്പൂട്ടാൻ അധികൃതർ നിർദേശം നൽകി തയിൽ ഇരകളാക്കപ്പെട്ടവരുടെ വിജയാഹ്ലാദം താമരശേരി യിയെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചു.
നാലായിരത്തോളം കുടുംബങ്ങൾ അനുഭവിക്കുന്ന ദുരതത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത് എന്നതാണ് ജനങ്ങളുടെ ആവേശം നിറച്ചത്.മാലിന്യ കമ്പനി ക്കെതിരെ അഞ്ച് വർഷത്തെ സമരം മൂലം നിരവധി പേരിൽ കേസും, അറസ്റ്റും ജയിൽ ജീവിതവും നേരിടേണ്ടി വന്നത് ആഹ്ലാദപ്രകടനത്തിൽ വ്യക്തമായി.ഇന്നലെ രാത്രി എട്ടോടെ യാണ് സമരപ്പന്തലിൽ നിന്നും താമരശേരി ടൗണിൽ സമരസമിതി യുടെ നേതൃത്വത്തിൽ വിജയാഹ്ലാദം പ്രകടനം നടത്തി യത്.പടക്കം പൊട്ടിച്ചും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ യാണ് പ്രദേശ വാസികൾ ഒന്നടങ്കം എത്തിയത്.ഫ്രഷ് കട്ട് വിരുദ്ധ സമരസമിതി ചെയർമാൻ കുടുക്കിൽ ബാബു,കൺവീനർ പുഷ്പാകരൻ,ട്രഷറർ മുജീബ്, രക്ഷാധികാരി കളായ നാസർ എസ്റ്റേറ്റ് മുക്ക്, നാസർ ഫൈസി കൂടത്തായി, സൈനുൽ ആബിദീൻ തങ്ങൾ,തമ്പി പറക്കണ്ടത്തിൽ, ഓമശ്ശേരി പഞ്ചായത്ത് വികസന കാര്യ സമിതി ചെയർപേഴ്സൺ ഷാഹിന റഹ്മത്ത്,വാർഡ് അംഗങ്ങളായ ചിന്നമ്മ മാത്യു, അനിൽ, അബ്ദുൽ ഖാദർ ജീലാനി,മുൻ അംഗങ്ങളായ ഷീജ ബാബു,ശംഷിദ ഷാഫി, ഷരീഫ് പുറായിൽ ,സൽമാൻ എ
ഷഫീക്. Mm,ഷാനു കരിമ്പാല കുന്നുനേതൃത്വം നൽകി.
0 Comments