LATEST

6/recent/ticker-posts

കാര്‍ഡ് പിങ്ക് കാര്‍ഡാക്കണോ? അപേക്ഷകള്‍ ക്ഷണിച്ചു; യോഗ്യതകളും ആവശ്യമായ രേഖകളും അറിയാം

കോഴിക്കോട്: സംസ്ഥാനത്ത് നോണ്‍-പ്രായോരിറ്റി (വെള്ള, നീല) വിഭാഗത്തില്‍പ്പെടുന്ന റേഷൻ കാർഡുകള്‍ മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു.


അർഹരായ ഗുണഭോക്താക്കള്‍ക്ക് ജൂലൈ 17 വരെ (17-07-2026) ഇതിനായി അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍

താഴെ പറയുന്ന നിബന്ധനകള്‍ പാലിക്കുന്ന കുടുംബങ്ങള്‍ക്കാണ് റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അർഹതയുണ്ടായിരിക്കുക:

വീടിന്റെ വിസ്തീർണം: താമസിക്കുന്ന വീടിന്റെ വിസ്തീർണം 1000 സ്ക്വയർ ഫീറ്റില്‍ കുറവായിരിക്കണം.

ഭൂമി: സ്വന്തം പേരിലുള്ള ഭൂമി ഒരു ഏക്കറില്‍ താഴെ മാത്രമായിരിക്കണം.

വരുമാനം: കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25,000 രൂപയില്‍ കവിയരുത്.

വാഹനം: സ്വന്തമായി നാല് ചക്ര വാഹനങ്ങള്‍ (ഫോർ വീലർ) ഉണ്ടാകാൻ പാടില്ല.


ഉദ്യോഗം/നികുതി: കുടുംബത്തില്‍ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരോ, സർവീസ് പെൻഷൻ കൈപ്പറ്റുന്നവരോ, ആദായ നികുതി ഒടുക്കുന്നവരോ ഉണ്ടാകരുത്.

ആവശ്യമായ രേഖകള്‍

അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകള്‍ സമർപ്പിക്കേണ്ടതാണ്:

തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള ബില്‍ഡിംഗ് സർട്ടിഫിക്കറ്റ് (നിർബന്ധം)

സ്വയം സാക്ഷ്യപ്പെടുത്തിയ പത്രം (നിർബന്ധമില്ല)

മറ്റ് മുൻഗണനാ രേഖകള്‍ (BPL സർട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ്, മെഡിക്കല്‍ സർട്ടിഫിക്കറ്റ് എന്നിവ ലഭ്യമാണെങ്കില്‍ സമർപ്പിക്കാം - നിർബന്ധമില്ല)

Post a Comment

0 Comments